വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » മഖ്ബറകളെ മസ്ജിദുകളാക്കുന്നവര്ക്കൊരു താക്കീത്
മഖ്ബറകളെ മസ്ജിദുകളാക്കുന്നവര്ക്കൊരു താക്കീത്
അല്ലാഹുവിനെ ആരാധിക്കാനുള്ള ഭവനങ്ങള് അവന്റെ മസ്ജിദുകളാണ്. എന്നാല് മഹാന്മാരുടെ ഖബറിടങ്ങളെ ആരാധനാ കേന്ദ്രങ്ങളും പ്രാര്ഥനാ മന്ദിരങ്ങളുമാക്കുന്ന ആളുകള് വിശ്വാസികള്ക്കിടയില് ധാരാളമുണ്ട്. വിശുദ്ധ ഇസ്ലാം നിശിതമായി താക്കീതു ചെയ്ത കാര്യമാണ് ഖബറിടങ്ങള് ആരാധനാ കേന്ദ്രങ്ങളാക്കി മാറ്റരുത് എന്നത്. പ്രസ്തുത വിഷയത്തില്, സമൃദ്ധമായി രേഖകള് ഉദ്ധരിച്ചു കൊണ്ടുള്ള മൂല്യവത്തായ കൃതിയാണ് നിങ്ങള് വായിക്കാനിരിക്കുന്നത്.എഴുതിയത് : മുഹമ്മദ് നാസറുദ്ദീന് അല് അല്ബാനി
പരിശോധകര് : മുഹമ്മദ് കബീര് സലഫി
പരിഭാഷകര് : സയ്യിദ് സഹ്ഫര് സ്വാദിഖ്
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/333905
പുസ്തകങ്ങള്
- പദാര്ത്ഥത്തിന്റെ പൊരുള്എന്താണ് പദാര്ത്ഥം? പദാര്ത്ഥലോകത്തെ വൈവിധ്യങ്ങള്ക്ക് കാരണമെന്താണ്? പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നാണോ അതല്ല ഇല്ലയെന്നാണോ പദാര്ത്ഥത്തെക്കുറിച്ച പുതിയ പഠനങ്ങള് നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്? ആറ്റത്തെയും ഉപ ആറ്റോമിക കണികകളെയും കുറിച്ച പുതിയ അറിവുകളെ ഖുര്ആനിന്റെ വെളിച്ചത്തില് പഠനവിധേയമാക്കുന്ന കൃതി
എഴുതിയത് : എം.മുഹമ്മദ് അക്ബര്
പരിശോധകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി
Source : http://www.islamhouse.com/p/206605
- ഗാനം ; സംഗീതം: ഈസ് ലാമിക വീക്ഷണത്തില്സംഗീതം ഇന്ന് ലഹരിയായേക്കാള് മാരകമായ സ്വാധീനം ചെലുത്തിയ സംഗതിയാണ്. പ്രായഭേദമെന്യെ എല്ലാവരും സംഗീതത്തിന്റെ പിടിയിലാണ്. കേള്വിക്കാരന്റെ മനസ്സില് അതുണ്ടാക്കുന്ന വിപത്ത് ചില്ലറയല്ല. ഈമാനികമായി ദുര്ബലരായ വ്യക്തികളെ പിടികൂടാനുള്ള പിശാചിന്റെ ഫലപ്രദമായ തന്ത്രമാണ് സംഗീതമെന്ന കാര്യത്തില് സംശയമില്ല സംഗീതത്തോടുള്ള ഇസ്ലാമിക കാഴ്ചപ്പാട് വിശ്വാസികള് കൃത്യമായും അറിയേണ്ടതുണ്ട്. . എന്താണ് സംഗീതത്തിന്റെ ഇസ്ലാമിക വിധി? സംഗീതം നിറഞ്ഞ ഗാനങ്ങളുടെ വിധി? പ്രമാണങ്ങളെ മുന്നില് വെച്ചു കൊണ്ടുള്ള വിശദീകരണമാണ് ഈ ചെറുകൃതിയിലൂടെ രചയിതാവ് നടത്തുന്നത്. സത്യമറിയാന് കൊതിക്കുന്നവര്ക്ക് കൃത്യമായ ഉത്തരം ഇതിലുണ്ട്.
പരിശോധകര് : മുഹമ്മദ് സിയാദ് കണ്ണൂര് - മുഹമദ് സിയാദ് കനൂര്
പരിഭാഷകര് : മുഹമ്മദ് കബീര് സലഫി
Source : http://www.islamhouse.com/p/358878
- ഖുര്ആനും ഇതര വേദങ്ങളുംതോറ, ബൈബിള്, ഹൈന്ദവവേദഗ്രന്ഥങ്ങള് എന്നിവയുടെ പ്രാമാണികതയെ ഖുര്ആനുമായി താരതമ്യം ചെയ്ത് ഖുര്ആനിന്റെ വ്യതിരിക്തത വ്യക്തമാക്കുന്നു.
എഴുതിയത് : എം.മുഹമ്മദ് അക്ബര്
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/2352
- സൌഭാഗ്യത്തിലേക്കുള്ള പാതസൌഭാഗ്യം സകലരുടേയും മോഹമാണ്. ഓരോരുത്തര്ക്കും സൌഭാഗ്യത്തെ സംബന്ധിച്ച ധാരണകളും വ്യത്യസ്തമാണ്. അതിനെ പ്രാപിക്കാനെന്നോണം മനുഷ്യന് പല വഴികളും തേടാറുമുണ്ട്. ഈ ലഘു ഗ്രന്ഥം യഥാര്ഥ സൌഭാഗ്യത്തെയും, അതിനെ പ്രാപിക്കാനുള്ള ശരിയായ വഴികളേയും, പ്രമാണങ്ങളുടേയും അനുഭവങ്ങളുടേയും വെളിച്ചത്തില് വിശദീകരിക്കുകയാണ്. ലളിതമായി വിരചിതമായ ഈ കൃതി വായനക്കാരന് ഉപകാരപ്രദമായി ഭവിക്കും എന്ന കാര്യത്തില് സന്ദേഹമില്ല. ദേശീയ വൈജ്ഞാനിക മത്സരം കൂടാതെ, ഈ കൃതിയെ അടിസ്ഥാനമാക്കി ഇതിന്റെ അവസാനം ഒരു ചോദ്യാവലി നല്കിയിട്ടുണ്ട്. പ്രസ്തുത ചോദ്യങ്ങള്ക്കുള്ള ഉത്തരങ്ങള് ഈ കൃതിയില് നിന്നു തന്നെയാണ് നല്കേണ്ടത്. മത്സരത്തില് വിജയികളാകുന്നവര്ക്ക് സമ്മാനങ്ങളും നല്കുന്നതാണ്. കൂടുതല് വിവരങ്ങള്ക്ക് പുസ്തകത്തിന്റെ അവസാന പുറം വായിച്ചു നോക്കുക.
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര്
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/321153
- റമദാന് വ്രതം വിധി വിലക്കുകള്സഊദി അറേബ്യയിലെ പ്രശസ്ത പണ്ഡിതനായിരുന്ന മുഹമ്മദ് ബ്നു സ്വാലിഹ് അല് ഉസൈമീന് (റ) വിശുദ്ധ റമദാനിലെ നോമ്പിന്റെ വിധി വിലക്കുകളെ സംബന്ധിച്ച് ഏതാനും ഫത് വകളാണ് ഈ ചെറിയ പുസ്തകത്തിലുള്ളത്. 'ഫതാവാ അര്കാനുല് ഇസ്ലാം' എന്ന ഗ്രന്ഥത്തിലെ 'അഹകാമുസ്സ്വിയാം' എന്ന ഭാഗത്തിന്റെ വിവര്ത്തനമാണിത്.
എഴുതിയത് : മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന്
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : സയ്യിദ് സഹ്ഫര് സ്വാദിഖ്
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/384360