വിശുദ്ധ ഖുര്‍ആന്‍ » മലയാളം » പുസ്തകങ്ങള് » ഖുര്‍’ആനിലെ അവസാന മൂന്ന് ഭാഗങ്ങളുടെ വിവരണവും ഇസ്‌ലാമിക പാഠങ്ങളും

  • ഖുര്‍’ആനിലെ അവസാന മൂന്ന് ഭാഗങ്ങളുടെ വിവരണവും ഇസ്‌ലാമിക പാഠങ്ങളും

    മുസ്ലിമിന്‍റെ നിത്യജീവിതത്തില്‍ ഖു൪ആനില്‍ നിന്നും തഫ്സീറില്‍ നിന്നും ക൪മ്മപരവും വിശ്വാസപരവുമായ വിധികള്‍ അവയുടെ ശ്രേഷ്ടതകള്‍ . ഇത് രണ്ട് ഭാഗമാണ്. ഒന്നാംഭാഗം: വിശുദ്ധ ഖു൪ആനിലെ അവസാന മൂന്ന് ഭാഗങ്ങളും രണ്ട്: അവക്ക് ശൈഖ് മുഹമ്മദ് അഷ്ക്കറിന്‍റെ 'സുബ്ദത്തു തഫ്സീ൪' എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള വിവരണവും ഉള്‍കൊളളുന്നു. .അവ ഏകദൈവ വിശ്വാസത്തിലെ വിധികള്‍ വിശ്വാസകാര്യങ്ങളിലെ ചോദ്യങ്ങള്‍, ഏകദൈവ വിശ്വാസത്തെ കുറിച്ചുള്ള ഗംഭീര സംഭാഷണം,ഇസ്ലാമിലെ വിധികള്‍ (രണ്ട് സാക്’ഷ്യ വചനം,ശുദ്ധി നമസ്കാരം,സക്കാത്ത്,ഹജ്ജ്) അവകൊണ്ടുളള നേട്ടങ്ങള്‍ , പ്രാ൪തഥനകള്‍ , ദിക്റുകള്‍ , നൂറ് ശ്രേഷ്ടതകളും എഴുപത് അബ ദ്ധങ്ങളും നമസ്കാരം ചിത്രങ്ങള്‍ സഹിതവും അന്ത്യയാത്രയെ കുറിച്ചും ഇതില്‍ പരാമ൪ശിക്കുന്നു.

    എഴുതിയത് : ഉമ്മുല്‍ഖുറാ സര്‍വകലാശാല,മക്ക

    പ്രസാധകര് : http://www.tafseer.info

    Source : http://www.islamhouse.com/p/252120

    Download :ഖുര്‍’ആനിലെ അവസാന മൂന്ന് ഭാഗങ്ങളുടെ വിവരണവും ഇസ്‌ലാമിക പാഠങ്ങളും

പുസ്തകങ്ങള്

  • കിതാബുത്തൗഹീദ്‌വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില്‍ ഇസ്ലാമിലെ ഏകദൈവ വിശ്വാസത്തെ അപഗ്രഥന വിധേയമാക്കുന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ വിവര്‍ത്തനം. മുസ്ലിം ലോകത്ത്‌ വ്യാപകമായി കണ്ടു വരുന്ന ശിര്‍ക്കന്‍ വിശ്വാസങ്ങളേയും കര്‍മ്മങ്ങളെയും വ്യക്തമായും പ്രാമാണികമായും ഈ ഗ്രന്ഥത്തിലൂടെ വിശകലനം ചെയ്യുന്നു.

    എഴുതിയത് : മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ്

    പരിശോധകര് : മുഹമ്മദ് സ്വാദിഖ് മദീനി

    പരിഭാഷകര് : അബ്ദുല്‍ ജബ്ബാര്‍ മദീനി

    Source : http://www.islamhouse.com/p/193215

    Download :കിതാബുത്തൗഹീദ്‌കിതാബുത്തൗഹീദ്‌

  • അംഗശുദ്ധിയും നമസ്കാരവുംഅംഗശുദ്ധി, നമസ്കാരം എന്നീ വിഷയങ്ങളില്‍ ശൈഖ് മുഹമ്മദ്‌ സ്വാലിഹ് അല്‍ ഉതൈമീന്‍, ശൈഖ് സ്വാലിഹ് അല്‍ ഫൌസാന്‍ എന്നീ പ്രഗല്‍ഭ പണ്ഡിതരുടെ രചനകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പുസ്തകം. വുദുവിന്റെ ശര്ത്വ്, ഫര്ദ്‌, സുന്നത്തുകള്‍, ദുര്‍ബലമാവുന്ന കാര്യങ്ങള്‍, രൂപം, നമസ്കാരത്തിന്റെ രൂപം, റുക്നുകള്‍, വാജിബുകള്‍, സുന്നത്തുകള്‍, എന്നിവ വിശദീകരിക്കുന്നു.

    എഴുതിയത് : അബ്ദുല്‍ ജബ്ബാര്‍ മദീനി

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - ദമ്മാം

    Source : http://www.islamhouse.com/p/329084

    Download :അംഗശുദ്ധിയും നമസ്കാരവുംഅംഗശുദ്ധിയും നമസ്കാരവും

  • അല്ലാഹുവിനെ അറിയുകഅല്ലാഹുവിന്‍റെ നാമഗുണവിശേഷണങ്ങള്‍ , ആരാധ്യന്‍ അല്ലാഹു മാത്രം. എന്ത്‌ കൊണ്ട്‌? തൗഹീദിന്‍റെ ജീവിത ദര്‍ശനം, പ്രവാചകന്‍മാരുടെ സന്ദേശം, എന്നിവ പ്രമാണാതിഷ്ടിതമായി വിശദീകരിക്കുന്ന അഞ്ചോളം പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ട മലയാളത്തിലെ പ്രഥമ രചന.

    എഴുതിയത് : എം.മുഹമ്മദ്‌ അക്‌ബര്‍

    പരിശോധകര് : ഡോ: മുഹമ്മദ്‌ അശ്‌റഫ്‌ മലൈബാരി

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/56273

    Download :അല്ലാഹുവിനെ അറിയുക

  • അല്ലാഹുപ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്‍ക്കിടയില്‍ വിഭിന്നമാണ്‌. വിശുദ്ധ ഖുര്‍ആനാണ്‌ യഥാര്‍ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്‌. കേവലം ഒരു ശക്തിയോ, നിര്‍ഗുണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്‌. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല്‍ ആര്യധ്യനുമാണ്‌ അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള്‍ നല്‍കുന്ന കനപ്പെട്ട കൃതിയാണ്‌ നിങ്ങള്‍ വായിക്കാനിരിക്കുന്നത്‌. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്‍ക്കു മുഴുവന്‍ ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില്‍ നിങ്ങള്‍ക്കു കണ്ടെത്താനാകും എന്ന് ഈ കൃതി നിങ്ങളെ ബോധ്യപ്പെടുത്തുമെന്നതില്‍ സംശയമില്ല.

    എഴുതിയത് : മുഹമ്മദ് ഉഥ്മാന്‍

    പരിശോധകര് : കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ്

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/334718

    Download :അല്ലാഹു

  • 'അല്ലാഹുവിന്നായി ചരിത്രത്തിന്നായി'ഇസ്ലാമിനേയും അഹ്‌'ലുസ്സുന്നത്തിനേയും വികൃതമാക്കാനുള്ള ശീഈ പരിശ്രമങ്ങളുടെ നിഗൂഢ മുഖം ശിയാക്കളുടെ പ്രമാണങ്ങളനുസരിച്ച്‌ കൊണ്ട്‌ തന്നെ അനാവരണം ചെയ്യാന്‍ ഗ്രന്ഥകര്‍ത്താവ്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. ശീഈ കൃതികളിലെ വിശ്വാസ വൈകൃതങ്ങളിലൂടെയും തന്റെ ജീവിതാനുഭവങ്ങളിലെ നിര്‍ണായക സന്ദര്‍ഭങ്ങളിലൂടെയും കടന്നുപോകുന്ന മൂസവി വായനക്കാരോട്‌ നേരിട്ട്‌ സംസാരിക്കുന്ന ശൈലിയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. തന്റെ സഹപാഠികളും സഹപ്രവര്‍ത്തകനുമായിരുന്ന ശീഈ സമൂഹത്തോടുള്ള ഗുണകാംക്ഷയോടെയാണ്‌ ഈ രചനയെന്ന്‌ വ്യക്തമാകും. യഥാര്‍ത്ഥത്തില്‍ ഇമാമുമാരായി ശിയാക്കള്‍ പരിചയപ്പെടുത്തുന്നവര്‍ അവരിലേക്ക്‌ ചാര്‍ത്തപ്പെട്ട നികൃഷ്ടമായ വിശ്വാസാചാരങ്ങളില്‍ നിന്ന്‌ പരിശുദ്ധരാണെന്ന്‌ തെളിയിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്‌.

    എഴുതിയത് : ഹുസൈന്‍ അല്‍ മൂസവീ

    Source : http://www.islamhouse.com/p/190565

    Download :'അല്ലാഹുവിന്നായി ചരിത്രത്തിന്നായി'