വിശുദ്ധ ഖുര്ആന് » മലയാളം » സൂറ അസ്വര്
മലയാളം
പുസ്തകങ്ങള്
- മനുഷ്യ ശരീരം ഒരു അത്ഭുത സൃഷ്ടിഭ്രൂണാവസ്ഥ മുതല് മനുഷ്യശരീരത്തിലെ ഒരോ അവയവത്തിന്റെ ഘടനയും വ്യവസ്ഥകളും അത്ഭുതകരമായ സംവിധാനവും വിശധമാക്കുന്നു. ഖുര്ആനില് തദ് വിശയകമായി വന്ന വചനങ്ങളുടെ അപഗ്രഥനം. മനുഷ്യ ശരീരത്തിന്റെ ഘടനയെയും ധര്മ്മങ്ങളെയും അടുത്തറിയാന് ഏറ്റവും സഹായകമായ കൃതി
എഴുതിയത് : എം.മുഹമ്മദ് അക്ബര്
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/2354
- അഖീദഃ അല്-തൗഹീദ്(മുസ്ലിം നാമധാരികളില്) ഇന്ന് ദൈവനിഷേധം (കുഫ്ര്), സൂഫിസം, സന്യാസം, ഖബറാരാധന, വിഗ്രഹാരാധന, പ്രവാചക സുന്നത്തിനെതിരെയുള്ള ബിദ്ഈ (പുത്തനാചാര) വിശ്വാസം തുടങ്ങി ധാരാളം പിഴച്ച വാദങ്ങളും, വിശ്വാസങ്ങളും നാള്ക്കു നാള് വര്ദ്ധിടച്ചുവരികയാണ്. തൗഹീദിലെ വിശ്വാസം ശുദ്ധമാകുന്നതിലൂടെ മാത്രമെ അല്ലാഹു നമ്മുടെ സല്ക്ക്ര്മ്മ ങ്ങള് സ്വീകരിക്കുകയുള്ളൂ. കര്മ്മങ്ങള് അല്ലാഹുവിങ്കല് സ്വീകാര്യമായിരിക്കാന് അനിവാര്യമായ പരലോക മോക്ഷം നേടുവാനും ആഗ്രഹിക്കുന്നവര് നിര്ബ്ബകന്ധമായും അറിഞ്ഞിരിക്കേണ്ട തൗഹീദിലെ വിശ്വാസകാര്യങ്ങള് വിശദീകരിക്കുന്ന ഗ്രന്ഥം
എഴുതിയത് : സ്വാലിഹ് ഇബ്നു ഫൗസാന് അല് ഫൗസാന്
പരിശോധകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി
പരിഭാഷകര് : സയ്യിദ് സഹ്ഫര് സ്വാദിഖ്
Source : http://www.islamhouse.com/p/219277
- ഇരുളും വെളിച്ചവും(സുന്നത്തും ബിദ്അത്തും)വിശുദ്ധ ഖുര്ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില് സുന്നത്ത് എന്താണെന്നും ബിദ്അത്ത് എന്താണെന്നും പഠനവിധേയമാക്കുന്നു. സമൂഹത്തില് കാലാന്തരത്തില് ഉണ്ടായിട്ടുള്ള അന്ധവിശ്വാസങ്ങളുടെ വ്യര്ഥതയെ വിശദമായി പ്രതിപാദിക്കുന്ന കൃതി.
എഴുതിയത് : സയീദ് ബിന് അലീ ബിന് വഹഫ് അല് കഹ്താനി
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : അബ്ദുല് ലതീഫ് സുല്ലമി
പ്രസാധകര് : ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര്, സുലൈ, റിയാദ്, സൗദി അറേബ്യ
Source : http://www.islamhouse.com/p/2357
- ഇസ്ലാമിലെ നന്മകള്ഇസ്ലാം ഏത് കോണിലൂടെ നോക്കിയാലും സമ്പൂര്ണമാണ്, അതിന്റെ മുഴുവന് കല്പനകളും, മതനിയമങ്ങളും, സര്വ്വ വിരോധങ്ങളും, മുഴുവന് ഉന്നതസ്വഭാവങ്ങളും അതിനുള്ള പ്രേരണയും എല്ലാം നന്മ നിറഞ്ഞതാണ്. ഇസ്ലാമിന്റെ നന്മകളെ പറ്റി പഠിക്കുന്നത്, മുസ്ലിമിന് മതനിയമങ്ങള് ജീവിതത്തില് പകര്ത്തുവാനും, അതിനെ സ്നേഹിക്കുവാനും കൂടുതല് സഹായകമാവും. അത് പോലെ വ്യതിചലിച്ച് പോയവന്ന് അതില് നിന്ന് പിന്തിരിയാനും സന്മാര്ഗിയാവാനും പ്രേരണ ലഭിക്കുന്നു.
എഴുതിയത് : വിജ്ഞാന ഗവേഷണ വകുപ്പ് - ജാമിഅ ഇസ്ലാമിയ
Source : http://www.islamhouse.com/p/191788
- സ്നേഹപൂര്വ്വം മമ്മിക്ക്ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്ഹമായ ഗ്രന്ഥമാണ്. തന്റെ അമ്മയെ സ്നേഹപൂര്വം സംബോധന ചെയ്തു കൊണ്ട് , ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള് ബൈബിളില് നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇതിലുള്ളത്. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്ത്രി ഇതില് കൃത്യമായി സമര്ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന് സഹായിക്കുന്ന ലളിത രചനയാണ് ഈ കൃതി.
പരിശോധകര് : മുഹമ്മദ് കബീര് സലഫി
Source : http://www.islamhouse.com/p/358876












