മലയാളം - സൂറ അലഖ് - വിശുദ്ധ ഖുര്‍ആന്‍
Choose the reader


മലയാളം

സൂറ അലഖ് - छंद संख्या 19
اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ ( 1 ) അലഖ് - Ayaa 1
സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.
خَلَقَ الْإِنسَانَ مِنْ عَلَقٍ ( 2 ) അലഖ് - Ayaa 2
മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.
اقْرَأْ وَرَبُّكَ الْأَكْرَمُ ( 3 ) അലഖ് - Ayaa 3
നീ വായിക്കുക നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു.
الَّذِي عَلَّمَ بِالْقَلَمِ ( 4 ) അലഖ് - Ayaa 4
പേന കൊണ്ട് പഠിപ്പിച്ചവന്‍
عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ ( 5 ) അലഖ് - Ayaa 5
മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.
كَلَّا إِنَّ الْإِنسَانَ لَيَطْغَىٰ ( 6 ) അലഖ് - Ayaa 6
നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു.
أَن رَّآهُ اسْتَغْنَىٰ ( 7 ) അലഖ് - Ayaa 7
തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍
إِنَّ إِلَىٰ رَبِّكَ الرُّجْعَىٰ ( 8 ) അലഖ് - Ayaa 8
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിലേക്കാണ് മടക്കം.
أَرَأَيْتَ الَّذِي يَنْهَىٰ ( 9 ) അലഖ് - Ayaa 9
വിലക്കുന്നവനെ നീ കണ്ടുവോ?
عَبْدًا إِذَا صَلَّىٰ ( 10 ) അലഖ് - Ayaa 10
ഒരു അടിയനെ, അവന്‍ നമസ്കരിച്ചാല്‍.
أَرَأَيْتَ إِن كَانَ عَلَى الْهُدَىٰ ( 11 ) അലഖ് - Ayaa 11
അദ്ദേഹം സന്‍മാര്‍ഗത്തിലാണെങ്കില്‍ , (ആ വിലക്കുന്നവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌) നീ കണ്ടുവോ?
أَوْ أَمَرَ بِالتَّقْوَىٰ ( 12 ) അലഖ് - Ayaa 12
അഥവാ അദ്ദേഹം സൂക്ഷ്മത കൈ കൊള്ളാന്‍ കല്‍പിച്ചിരിക്കുകയാണെങ്കില്‍
أَرَأَيْتَ إِن كَذَّبَ وَتَوَلَّىٰ ( 13 ) അലഖ് - Ayaa 13
അവന്‍ (ആ വിലക്കുന്നവന്‍) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌) നീ കണ്ടുവോ?
أَلَمْ يَعْلَم بِأَنَّ اللَّهَ يَرَىٰ ( 14 ) അലഖ് - Ayaa 14
അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണെ്ടന്ന്‌?
كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًا بِالنَّاصِيَةِ ( 15 ) അലഖ് - Ayaa 15
നിസ്സംശയം. അവന്‍ വിരമിച്ചിട്ടില്ലെങ്കല്‍ നാം ആ കുടുമ പിടിച്ചു വലിക്കുക തന്നെ ചെയ്യും .
نَاصِيَةٍ كَاذِبَةٍ خَاطِئَةٍ ( 16 ) അലഖ് - Ayaa 16
കള്ളം പറയുന്ന , പാപം ചെയ്യുന്ന കുടുമ.
فَلْيَدْعُ نَادِيَهُ ( 17 ) അലഖ് - Ayaa 17
എന്നിട്ട് അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ.
سَنَدْعُ الزَّبَانِيَةَ ( 18 ) അലഖ് - Ayaa 18
നാം സബാനിയത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം.
كَلَّا لَا تُطِعْهُ وَاسْجُدْ وَاقْتَرِب ۩ ( 19 ) അലഖ് - Ayaa 19
നിസ്സംശയം; നീ അവനെ അനുസരിച്ചു പോകരുത് , നീ പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക.

പുസ്തകങ്ങള്

  • ദുല്‍ഹജ്ജിലെ പുണ്യദിനങ്ങള്‍ദുല്‍ഹജ്ജ്‌ മാസത്തിലെ ആദ്യത്തെ പത്തു ദിവസങ്ങളുടെയും അയ്യാമുത്തശ്‌രീഖിന്റേയും ശ്രേഷ്ടതകള്‍ വിവരിക്കുന്ന കൃതി

    എഴുതിയത് : ഹംസ ജമാലി

    പരിശോധകര് : സയ്യിദ്‌ സഹ്‌ഫര്‍ സ്വാദിഖ്‌ - ശാക്കിര്‍ ഹുസൈന്‍ സ്വലാഹി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ &ഗൈഡന്‍സ് സെ‍ന്‍റര്‍ - മജ്മഅ്‌

    Source : http://www.islamhouse.com/p/185392

    Download :ദുല്‍ഹജ്ജിലെ പുണ്യദിനങ്ങള്‍ദുല്‍ഹജ്ജിലെ പുണ്യദിനങ്ങള്‍

  • മനുഷ്യ ശരീരം ഒരു അത്ഭുത സൃഷ്ടിഭ്രൂണാവസ്ഥ മുതല്‍ മനുഷ്യശരീരത്തിലെ ഒരോ അവയവത്തിന്‍റെ ഘടനയും വ്യവസ്ഥകളും അത്ഭുതകരമായ സംവിധാനവും വിശധമാക്കുന്നു. ഖുര്‍ആനില്‍ തദ്‌ വിശയകമായി വന്ന വചനങ്ങളുടെ അപഗ്രഥനം. മനുഷ്യ ശരീരത്തിന്‍റെ ഘടനയെയും ധര്‍മ്മങ്ങളെയും അടുത്തറിയാന്‍ ഏറ്റവും സഹായകമായ കൃതി

    എഴുതിയത് : എം.മുഹമ്മദ്‌ അക്‌ബര്‍

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/2354

    Download :മനുഷ്യ ശരീരം ഒരു അത്ഭുത സൃഷ്ടി

  • സത്യ സന്ദേശംആദി മനുഷ്യനായ ആദം മുതല്‍ മുഴുവന്‍ പ്രവാചകന്മാരും ഏക ദൈവത്തില്‍ നിന്ന്‌ സ്വീകരിച്ചു പ്രബോധനം ചെയ്തത്‌ ഒരൊറ്റ സന്ദേശമായിരുന്നു. അത്‌ എന്താണെന്ന്‌ ജനങ്ങളെ ഓര്‍മ്മിപ്പിക്കുവാനും ശരിയായ പാന്ഥാവിലേക്ക്‌ അവരെ നയിക്കാനുമാണ്‌ ഏക സത്യ ദൈവം ദൂതന്മാരെയും പ്രവാചകന്മാരെയും നിയോ ഗിച്ചത്‌ തന്നെ. ബൈബിള്‍ ഖുര്‍ആന്‍ താരതമ്യത്തിലൂടെ പ്രസ്തുത സത്യ സന്ദേശം നമുക്കു മുമ്പില്‍ സമര്‍പിക്കു കയാണ്‌ ഈ കൃതി.

    എഴുതിയത് : നാജി ഇബ്രാഹീം അര്‍ഫജ് - നാജി ഇബ്രാഹീം അര്‍ഫജ്

    പരിഭാഷകര് : മുഹമ്മദ്‌ നാസര്‍ മദനി - മുഹമ്മദ് നാസ്വര്‍ മദനി

    Source : http://www.islamhouse.com/p/58124

    Download :സത്യ സന്ദേശം

  • അല്ലാഹുപ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്‍ക്കിടയില്‍ വിഭിന്നമാണ്‌. വിശുദ്ധ ഖുര്‍ആനാണ്‌ യഥാര്‍ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്‌. കേവലം ഒരു ശക്തിയോ, നിര്‍ഗുണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്‌. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല്‍ ആര്യധ്യനുമാണ്‌ അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള്‍ നല്‍കുന്ന കനപ്പെട്ട കൃതിയാണ്‌ നിങ്ങള്‍ വായിക്കാനിരിക്കുന്നത്‌. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്‍ക്കു മുഴുവന്‍ ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില്‍ നിങ്ങള്‍ക്കു കണ്ടെത്താനാകും എന്ന് ഈ കൃതി നിങ്ങളെ ബോധ്യപ്പെടുത്തുമെന്നതില്‍ സംശയമില്ല.

    എഴുതിയത് : മുഹമ്മദ് ഉഥ്മാന്‍

    പരിശോധകര് : കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ്

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/334718

    Download :അല്ലാഹു

  • നോമ്പ് സുപ്രധാന ഫത്വകള്‍വ്രതം അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കിയ അനുഗ്രഹമാണ്. ഈമാനോടെയും ഇഹ്തിസാബോടെയും വ്രതമനുഷ്ടിക്കുന്നവര്‍ക്കുള്ള പ്രതിഫലം പാപമോചനമാണ്. ഏത് ആരാധനയും കൃത്യമായ അറിവോടെ നിര്‍വഹിക്കുമ്പോഴാണ് അത് സമ്പൂര്‍ണ്ണമായിത്തീരുന്നത്. ഈ കൃതി നോമ്പിന്‍റെ നാനാവശങ്ങളെപ്പറ്റിയും വിശദീകരിക്കുന്ന അമൂല്യമായ ഫത്വകളുടെ സമാഹാരമാണ്. വ്രതവുമായി ബന്ധപ്പെട്ട ഇരുപത്തെട്ടോളം വിഷയങ്ങളില്‍ സംശയ ദൂരീകരണത്തിനുതകുന്ന ഈ കൃതി വിശുദ്ധ റമദാനില്‍ നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.

    എഴുതിയത് : അബ്ദുല്‍ അസീസ്‌ ബിന്‍ അബ്ദുല്ലാഹ്‌ ബിന്‍ ബാസ്‌

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പരിഭാഷകര് : അബ്ദുല്‍ റസാക്‌ ബാഖവി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ

    Source : http://www.islamhouse.com/p/364921

    Download :നോമ്പ് സുപ്രധാന ഫത്വകള്‍നോമ്പ് സുപ്രധാന ഫത്വകള്‍