മലയാളം - സൂറ മസദ് - വിശുദ്ധ ഖുര്‍ആന്‍
Choose the reader


മലയാളം

സൂറ മസദ് - छंद संख्या 5
تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ ( 1 ) മസദ് - Ayaa 1
അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.
مَا أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ ( 2 ) മസദ് - Ayaa 2
അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.
سَيَصْلَىٰ نَارًا ذَاتَ لَهَبٍ ( 3 ) മസദ് - Ayaa 3
തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്‌.
وَامْرَأَتُهُ حَمَّالَةَ الْحَطَبِ ( 4 ) മസദ് - Ayaa 4
വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും.
فِي جِيدِهَا حَبْلٌ مِّن مَّسَدٍ ( 5 ) മസദ് - Ayaa 5
അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.

പുസ്തകങ്ങള്

  • ഇത്തിബാഉസ്സുന്ന: പ്രാമാണികതയും പ്രായോഗികതയുംഇത്തിബാഉസ്സുന്ന അഥവാ പ്രവാചകചര്യ പിന്‍പറ്റേണ്ട വിഷയത്തിലുള്ള ഗഹനമായ പഠനമാണ് ഈ ഗ്രന്ഥം. ഇത്തിബാഇന്റെ വിവിധ അര്‍ത്ഥതലങ്ങള്‍, ഇത്തിബാഇന്ന് ശരീഅത്തിലുള്ള സ്ഥാനം, ഇത്തിബാഇന്റെ മതവിധി, ഇത്തിബാഇന്ന് സഹായകമാകുന്നതും, തടസ്സമാകുന്നതുമായ കാര്യങ്ങള്‍ തുടങ്ങിയവ വിശദീകരിക്കുന്നു.

    എഴുതിയത് : ഫൈസല്‍ ഇബ്നു അലി ബഗ്ദാദി

    പരിശോധകര് : മുഹമ്മദ് സ്വാദിഖ് മദീനി

    പരിഭാഷകര് : അബ്ദുല്‍ ജബ്ബാര്‍ മദീനി

    Source : http://www.islamhouse.com/p/180673

    Download :ഇത്തിബാഉസ്സുന്ന: പ്രാമാണികതയും പ്രായോഗികതയുംഇത്തിബാഉസ്സുന്ന: പ്രാമാണികതയും പ്രായോഗികതയും

  • ഇസ്ലാമിക വിശ്വാസ സംഗ്രഹംഅക്വീദഃയുടെ വിഷയത്തില്‍ സുപ്രധാനമായ ഏതാനും ചോദ്യങ്ങളും ക്വുര്‍ആനില്‍നിന്നും തിരുസുന്നത്തില്‍ നിന്നുമുള്ള തെളിവുകളുമായിഅവക്ക്‌ നല്‍കപ്പെട്ട ഉത്തരങ്ങളുമാണ് ഈ രചന.

    എഴുതിയത് : മുഹമ്മദ് ജമീല്‍ സൈനു

    പരിശോധകര് : മുഹമ്മദ് സ്വാദിഖ് മദീനി

    പരിഭാഷകര് : അബ്ദുല്‍ ജബ്ബാര്‍ മദീനി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - ദമ്മാം

    Source : http://www.islamhouse.com/p/226539

    Download :ഇസ്ലാമിക വിശ്വാസ സംഗ്രഹംഇസ്ലാമിക വിശ്വാസ സംഗ്രഹം

  • മുഹമ്മദ്‌, മാനവരിലെ മഹോന്നതന്‍മുഹമ്മദ്‌ നബിയെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) സംബന്ധിച്ച വസ്തുനിഷ്ഠമായ പഠനമാണ്‌ ഈ ഗ്രന്ഥം. പ്രവാചകന്റെ ജീവിത മഹിമ വിവരിക്കുന്നതില്‍ വേദപുസ്തക വാക്യങ്ങളും, ചരിത്ര ശകലങ്ങളും, പ്രഗത്ഭമതികളുടെ ഉദ്ധരണികളും കൊണ്ട്‌ സമൃദ്ധമായ ഒരു കൃതി. മുഹമ്മദ്‌ നബിയെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഈ പുസ്തകത്തെ നിര്‍ദ്ദേശിച്ചു കൊടുക്കാവുന്നതാണ്‌

    എഴുതിയത് : അഹ്‌മദ്‌ ദീദാത്ത്‌

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പരിഭാഷകര് : ഉദിനൂര്‍ മുഹമ്മദ്‌ കുഞ്ഞി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെ‍ന്‍റര്‍-വെസ്റ്റ് ദീര-രിയാദ്

    Source : http://www.islamhouse.com/p/333903

    Download :മുഹമ്മദ്‌, മാനവരിലെ മഹോന്നതന്‍മുഹമ്മദ്‌, മാനവരിലെ മഹോന്നതന്‍

  • അഖീദഃ അല്‍-തൗഹീദ്‌(മുസ്ലിം നാമധാരികളില്‍) ഇന്ന്‌ ദൈവനിഷേധം (കുഫ്‌ര്‍), സൂഫിസം, സന്യാസം, ഖബറാരാധന, വിഗ്രഹാരാധന, പ്രവാചക സുന്നത്തിനെതിരെയുള്ള ബിദ്‌ഈ (പുത്തനാചാര) വിശ്വാസം തുടങ്ങി ധാരാളം പിഴച്ച വാദങ്ങളും, വിശ്വാസങ്ങളും നാള്ക്കു നാള്‍ വര്ദ്ധിടച്ചുവരികയാണ്‌. തൗഹീദിലെ വിശ്വാസം ശുദ്ധമാകുന്നതിലൂടെ മാത്രമെ അല്ലാഹു നമ്മുടെ സല്ക്ക്ര്മ്മ ങ്ങള്‍ സ്വീകരിക്കുകയുള്ളൂ. കര്മ്മങ്ങള് അല്ലാഹുവിങ്കല് സ്വീകാര്യമായിരിക്കാന് അനിവാര്യമായ പരലോക മോക്ഷം നേടുവാനും ആഗ്രഹിക്കുന്നവര്‍ നിര്ബ്ബകന്ധമായും അറിഞ്ഞിരിക്കേണ്ട തൗഹീദിലെ വിശ്വാസകാര്യങ്ങള്‍ വിശദീകരിക്കുന്ന ഗ്രന്ഥം

    എഴുതിയത് : സ്വാലിഹ് ഇബ്നു ഫൗസാന്‍ അല്‍ ഫൗസാന്‍

    പരിശോധകര് : ഉദിനൂര്‍ മുഹമ്മദ്‌ കുഞ്ഞി

    പരിഭാഷകര് : സയ്യിദ്‌ സഹ്‌ഫര്‍ സ്വാദിഖ്‌

    Source : http://www.islamhouse.com/p/219277

    Download :അഖീദഃ അല്‍-തൗഹീദ്‌അഖീദഃ അല്‍-തൗഹീദ്‌

  • റമദാനും വ്രതാനുഷ്ടാനവുംനോമ്പിന്റെ ശ്രേഷ്ടത, വിധി വിലക്കുകള്‍, ഇഅ്തികാഫ്‌, സുന്നത്ത്‌ നോമ്പുകള്‍, ഫിതര്‍ സകാത്‌

    എഴുതിയത് : സയ്യിദ്‌ സഹ്‌ഫര്‍ സ്വാദിഖ്‌

    പ്രസാധകര് : ഫൊറിനേര്‍സ്‌ കാള്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെ൯റര്‍ - ജുബൈല്‍

    Source : http://www.islamhouse.com/p/53978

    Download :റമദാനും വ്രതാനുഷ്ടാനവുംറമദാനും വ്രതാനുഷ്ടാനവും