വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » ഹജ്ജ്, ഉംറ
ഹജ്ജ്, ഉംറ
കഅബാലയത്തില്‍ ചെന്ന് ഹജ്ജിനും ഉംറക്കും ഉദ്ദ്യേശിക്കുന്ന ഏതൊരാളും പ്രസ്തുത ആരാധനാ കര്മ്മങ്ങളിലെ പ്രവാചക സുന്നത്ത് പ്രാധാന്യത്തോടെ പഠിച്ചിരിക്കേണ്ടതാണ്. ഈ കൃതി ഹജ്ജിനെ സംബന്ധിച്ചും ഉംറയെ സംബന്ധിച്ചും കൃത്യമായ അവബോധം നല്കു്ന്ന ഒന്നാണ്. ഈ ഗ്രന്ഥം നിങ്ങള്ക്കൊരു ഗൈഡായി വര്ത്തിക്കും എന്ന കാര്യത്തില്‍ സംശയമില്ല.എഴുതിയത് : മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍
പരിഭാഷകര് : മുഹ്’യുദ്ദീന്‍ തരിയോട്
പ്രസാധകര് : ഫൊറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍ - ഒനൈസ
Source : http://www.islamhouse.com/p/327146
പുസ്തകങ്ങള്
- അത്തൗഹീദ്‌ഇസ്ലാമിന്റെ അടിസ്ഥാന ആദര്ശതമായ തൗഹീദീ ആശയത്തെ പ്രമാണങ്ങള്‍ കൊണ്ട് വിശദീകരിക്കുന്ന ലളിത ഗ്രന്ഥമാണ് ഇത്. പ്രവാചകന്മാര്‍ മുഴുവനും പ്രബോധനം ചെയ്ത ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വിശുദ്ധ വാക്യത്തിന്റെ താത്പര്യവും ശിര്ക്കി നെ സംബന്ധിച്ച കൃത്യമായ അറിവും ഈ കൃതി നമുക്ക് നല്കു്ന്നുണ്ട്. ഏകദൈവാരാധകരായ മുസ്ലിംകളില്‍ ശിര്ക്ക് കടന്നു വരാതിരിക്കാനുള്ള വഴികളും, മുന്കിരുതലുകളും ഖുര്ആരനിന്റേയും സുന്നത്തിന്റേയും പൂര്വകസൂരികളായ പണ്ഡിതരുടെ ഉദ്ധരണികളിലൂടേയും വ്യക്തമാക്കുന്ന ഗ്രന്ഥവും കൂടിയാണ് ഇത്. ഓരോ മുസ്ലിമും വായിച്ചിരിക്കേണ്ട ഈ കൃതി തൗഹീദ്, ശിര്ക്ക് സംബന്ധമായ വിഷയങ്ങളില്‍ കൃത്യമായ അവബോധം നല്കും് എന്ന് തീര്ച്ച്യായും പ്രതീക്ഷിക്കാം.
പരിശോധകര് : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
Source : http://www.islamhouse.com/p/314501
- സകാത്തും അവകാശികളുംഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ സകാത്തിനെ കുറിച്ചും അതു നിര്‍ബന്ധമാകുന്നതെപ്പോഴെന്നും ആര്‍ക്കെല്ലാം എപ്പോള്‍ എങ്ങിനെയാണു സകാത്ത് നല്‍കേണ്ടത് ഏതെല്ലാം വസ്തുക്കള്‍ക്കെന്നും അതിന്റെ കണക്കും ഇതില്‍ വിവരിക്കുന്നു. സകാത്ത് നല്‍കിയാലുള്ള മഹത്തായ നേട്ടത്തെ കുറിച്ചും അല്ലാത്ത പക്ഷം സംഭവിക്കുന്ന ശിക്ഷയെ കുറിച്ചും വിവരിക്കുന്ന ഒരു ചെറു ഗ്രന്ഥമാണിത്.
എഴുതിയത് : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ്
പരിശോധകര് : മുഹമ്മദ് കബീര്‍ സലഫി
Source : http://www.islamhouse.com/p/364624
- സ്നേഹപൂര്‍വ്വം മമ്മിക്ക്‌ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്‍ഹമായ ഗ്രന്ഥമാണ്. തന്റെ അമ്മയെ സ്നേഹപൂര്‍വം സംബോധന ചെയ്തു കൊണ്ട് , ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള്‍ ബൈബിളില്‍ നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇതിലുള്ളത്. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്‍ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്‍ത്രി ഇതില്‍ കൃത്യമായി സമര്‍ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ലളിത രചനയാണ് ഈ കൃതി.
പരിശോധകര് : മുഹമ്മദ് കബീര്‍ സലഫി
Source : http://www.islamhouse.com/p/358876
- ദഅ്‌വത്ത് ,പ്രാധാന്യവും പ്രയോഗവുംഎന്താണ് ദഅ്‌വത്തെന്നും ആരാണ് ദഅ്‌വത്ത് ചെയ്യേണ്ടതെന്നും എങ്ങിനെയാണത് നിര്‍വ്വഹിക്കേണ്ടതെന്നും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കപ്പെടുന്നു. ദഅ് വാ പ്രവര്‍ത്തനങ്ങളെ മരവിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ വാധമുഖങ്ങള്‍ക്ക് പ്രമാണബദ്ധമായ മറുപടി
എഴുതിയത് : ഷമീര്‍ മദീനി
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/177670
- മുസ്ലിം മര്യാദകള്‍ ദിനരാത്രങ്ങളില്‍മനുഷ്യ ജീവിതത്തിലെ വ്യത്യസ്ത വേളകളില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകം. ഉറക്കമുണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെയുള്ള സമയങ്ങളില്‍ ഒരു വിശ്വാസി സൂക്ഷിച്ചു പോരേണ്ടുന്ന കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നു.
പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം
പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര്‍
പ്രസാധകര് : ഇസ്’ലാമിക് കാള്‍ &ഗൈഡന്‍സ് സെന്‍റര്‍-ഷിഫ
Source : http://www.islamhouse.com/p/329070