മലയാളം - സൂറ ദ്ദാരിയാത്ത്

വിശുദ്ധ ഖുര്‍ആന്‍ » മലയാളം » സൂറ ദ്ദാരിയാത്ത്

മലയാളം

സൂറ ദ്ദാരിയാത്ത് - छंद संख्या 60
وَالذَّارِيَاتِ ذَرْوًا ( 1 ) ദ്ദാരിയാത്ത് - Ayaa 1
ശക്തിയായി (പൊടി) വിതറിക്കൊണ്ടിരിക്കുന്നവ (കാറ്റുകള്‍) തന്നെയാണ, സത്യം.
فَالْحَامِلَاتِ وِقْرًا ( 2 ) ദ്ദാരിയാത്ത് - Ayaa 2
(ജല) ഭാരം വഹിക്കുന്ന (മേഘങ്ങള്‍) തന്നെയാണ, സത്യം.
فَالْجَارِيَاتِ يُسْرًا ( 3 ) ദ്ദാരിയാത്ത് - Ayaa 3
നിഷ്പ്രയാസം സഞ്ചരിക്കുന്നവ (കപ്പലുകള്‍) തന്നെയാണ, സത്യം!
فَالْمُقَسِّمَاتِ أَمْرًا ( 4 ) ദ്ദാരിയാത്ത് - Ayaa 4
കാര്യങ്ങള്‍ വിഭജിച്ചു കൊടുക്കുന്നവര്‍ (മലക്കുകള്‍) തന്നെയാണ, സത്യം.
إِنَّمَا تُوعَدُونَ لَصَادِقٌ ( 5 ) ദ്ദാരിയാത്ത് - Ayaa 5
തീര്‍ച്ചയായും നിങ്ങള്‍ക്കു താക്കീത് നല്‍കപ്പെടുന്ന കാര്യം സത്യമായിട്ടുള്ളത് തന്നെയാകുന്നു.
وَإِنَّ الدِّينَ لَوَاقِعٌ ( 6 ) ദ്ദാരിയാത്ത് - Ayaa 6
തീര്‍ച്ചയായും ന്യായവിധി സംഭവിക്കുന്നതു തന്നെയാകുന്നു.
وَالسَّمَاءِ ذَاتِ الْحُبُكِ ( 7 ) ദ്ദാരിയാത്ത് - Ayaa 7
വിവിധ പഥങ്ങളുള്ള ആകാശം തന്നെയാണ,സത്യം.
إِنَّكُمْ لَفِي قَوْلٍ مُّخْتَلِفٍ ( 8 ) ദ്ദാരിയാത്ത് - Ayaa 8
തീര്‍ച്ചയായും നിങ്ങള്‍ വിഭിന്നമായ അഭിപ്രായത്തിലാകുന്നു.
يُؤْفَكُ عَنْهُ مَنْ أُفِكَ ( 9 ) ദ്ദാരിയാത്ത് - Ayaa 9
(സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെട്ടവന്‍ അതില്‍ നിന്ന് (ഖുര്‍ആനില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നു.
قُتِلَ الْخَرَّاصُونَ ( 10 ) ദ്ദാരിയാത്ത് - Ayaa 10
ഊഹാപോഹക്കാര്‍ ശപിക്കപ്പെടട്ടെ.
الَّذِينَ هُمْ فِي غَمْرَةٍ سَاهُونَ ( 11 ) ദ്ദാരിയാത്ത് - Ayaa 11
വിവരക്കേടില്‍ മതിമറന്നു കഴിയുന്നവര്‍
يَسْأَلُونَ أَيَّانَ يَوْمُ الدِّينِ ( 12 ) ദ്ദാരിയാത്ത് - Ayaa 12
ന്യായവിധിയുടെ നാള്‍ എപ്പോഴായിരിക്കും എന്നവര്‍ ചോദിക്കുന്നു.
يَوْمَ هُمْ عَلَى النَّارِ يُفْتَنُونَ ( 13 ) ദ്ദാരിയാത്ത് - Ayaa 13
നരകാഗ്നിയില്‍ അവര്‍ പരീക്ഷണത്തിന് വിധേയരാകുന്ന ദിവസമത്രെ അത്‌.
ذُوقُوا فِتْنَتَكُمْ هَٰذَا الَّذِي كُنتُم بِهِ تَسْتَعْجِلُونَ ( 14 ) ദ്ദാരിയാത്ത് - Ayaa 14
(അവരോട് പറയപ്പെടും:) നിങ്ങള്‍ക്കുള്ള പരീക്ഷണം നിങ്ങള്‍ അനുഭവിച്ച് കൊള്ളുവിന്‍. നിങ്ങള്‍ എന്തൊന്നിന് ധൃതികൂട്ടിക്കൊണ്ടിരുന്നുവോ അതത്രെ ഇത്‌.
إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ ( 15 ) ദ്ദാരിയാത്ത് - Ayaa 15
തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും.
آخِذِينَ مَا آتَاهُمْ رَبُّهُمْ ۚ إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُحْسِنِينَ ( 16 ) ദ്ദാരിയാത്ത് - Ayaa 16
അവര്‍ക്ക് അവരുടെ രക്ഷിതാവ് നല്‍കിയത് ഏറ്റുവാങ്ങിക്കൊണ്ട്‌. തീര്‍ച്ചയായും അവര്‍ അതിനു മുമ്പ് സദ്‌വൃത്തരായിരുന്നു.
كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ ( 17 ) ദ്ദാരിയാത്ത് - Ayaa 17
രാത്രിയില്‍ നിന്ന് അല്‍പഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ.
وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ ( 18 ) ദ്ദാരിയാത്ത് - Ayaa 18
രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു.
وَفِي أَمْوَالِهِمْ حَقٌّ لِّلسَّائِلِ وَالْمَحْرُومِ ( 19 ) ദ്ദാരിയാത്ത് - Ayaa 19
അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും.
وَفِي الْأَرْضِ آيَاتٌ لِّلْمُوقِنِينَ ( 20 ) ദ്ദാരിയാത്ത് - Ayaa 20
ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.
وَفِي أَنفُسِكُمْ ۚ أَفَلَا تُبْصِرُونَ ( 21 ) ദ്ദാരിയാത്ത് - Ayaa 21
നിങ്ങളില്‍ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്‌.)എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലെ?
وَفِي السَّمَاءِ رِزْقُكُمْ وَمَا تُوعَدُونَ ( 22 ) ദ്ദാരിയാത്ത് - Ayaa 22
ആകാശത്ത് നിങ്ങള്‍ക്കുള്ള ഉപജീവനവും, നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യങ്ങളുമുണ്ട്‌.
فَوَرَبِّ السَّمَاءِ وَالْأَرْضِ إِنَّهُ لَحَقٌّ مِّثْلَ مَا أَنَّكُمْ تَنطِقُونَ ( 23 ) ദ്ദാരിയാത്ത് - Ayaa 23
എന്നാല്‍ ആകാശത്തിന്‍റെയും ഭൂമിയുടെയും രക്ഷിതാവിനെ തന്നെയാണ, സത്യം! നിങ്ങള്‍ സംസാരിക്കുന്നു എന്നതു പോലെ തീര്‍ച്ചയായും ഇത് സത്യമാകുന്നു.
هَلْ أَتَاكَ حَدِيثُ ضَيْفِ إِبْرَاهِيمَ الْمُكْرَمِينَ ( 24 ) ദ്ദാരിയാത്ത് - Ayaa 24
ഇബ്രാഹീമിന്‍റെ മാന്യരായ അതിഥികളെ പറ്റിയുള്ള വാര്‍ത്ത നിനക്ക് വന്നുകിട്ടിയിട്ടുണ്ടോ?
إِذْ دَخَلُوا عَلَيْهِ فَقَالُوا سَلَامًا ۖ قَالَ سَلَامٌ قَوْمٌ مُّنكَرُونَ ( 25 ) ദ്ദാരിയാത്ത് - Ayaa 25
അവര്‍ അദ്ദേഹത്തിന്‍റെ അടുത്തു കടന്നു വന്നിട്ട് സലാം പറഞ്ഞ സമയത്ത് അദ്ദേഹം പറഞ്ഞു: സലാം (നിങ്ങള്‍) അപരിചിതരായ ആളുകളാണല്ലോ.
فَرَاغَ إِلَىٰ أَهْلِهِ فَجَاءَ بِعِجْلٍ سَمِينٍ ( 26 ) ദ്ദാരിയാത്ത് - Ayaa 26
അനന്തരം അദ്ദേഹം ധൃതിയില്‍ തന്‍റെ ഭാര്യയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ഒരു തടിച്ച കാളക്കുട്ടിയെ (വേവിച്ചു) കൊണ്ടുവന്നു.
فَقَرَّبَهُ إِلَيْهِمْ قَالَ أَلَا تَأْكُلُونَ ( 27 ) ദ്ദാരിയാത്ത് - Ayaa 27
എന്നിട്ട് അത് അവരുടെ അടുത്തേക്ക് വെച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ?
فَأَوْجَسَ مِنْهُمْ خِيفَةً ۖ قَالُوا لَا تَخَفْ ۖ وَبَشَّرُوهُ بِغُلَامٍ عَلِيمٍ ( 28 ) ദ്ദാരിയാത്ത് - Ayaa 28
അപ്പോള്‍ അവരെപ്പറ്റി അദ്ദേഹത്തിന്‍റെ മനസ്സില്‍ ഭയം കടന്നു കൂടി. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. അദ്ദേഹത്തിന് ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെ പറ്റി അവര്‍ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു.
فَأَقْبَلَتِ امْرَأَتُهُ فِي صَرَّةٍ فَصَكَّتْ وَجْهَهَا وَقَالَتْ عَجُوزٌ عَقِيمٌ ( 29 ) ദ്ദാരിയാത്ത് - Ayaa 29
അപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ ഉച്ചത്തില്‍ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട് മുന്നോട്ട് വന്നു. എന്നിട്ട് തന്‍റെ മുഖത്തടിച്ചുകൊണ്ട് പറഞ്ഞു: വന്ധ്യയായ ഒരു കിഴവിയാണോ (പ്രസവിക്കാന്‍ പോകുന്നത്‌?)
قَالُوا كَذَٰلِكِ قَالَ رَبُّكِ ۖ إِنَّهُ هُوَ الْحَكِيمُ الْعَلِيمُ ( 30 ) ദ്ദാരിയാത്ത് - Ayaa 30
അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: അപ്രകാരം തന്നെയാകുന്നു നിന്‍റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നത്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു യുക്തിമാനും ജ്ഞാനിയും ആയിട്ടുള്ളവന്‍.
قَالَ فَمَا خَطْبُكُمْ أَيُّهَا الْمُرْسَلُونَ ( 31 ) ദ്ദാരിയാത്ത് - Ayaa 31
അദ്ദേഹം ചോദിച്ചു: ഹേ; ദൂതന്‍മാരേ, അപ്പോള്‍ നിങ്ങളുടെ കാര്യമെന്താണ്‌?
قَالُوا إِنَّا أُرْسِلْنَا إِلَىٰ قَوْمٍ مُّجْرِمِينَ ( 32 ) ദ്ദാരിയാത്ത് - Ayaa 32
അവര്‍ പറഞ്ഞു: ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടതാകുന്നു
لِنُرْسِلَ عَلَيْهِمْ حِجَارَةً مِّن طِينٍ ( 33 ) ദ്ദാരിയാത്ത് - Ayaa 33
കളിമണ്ണുകൊണ്ടുള്ള കല്ലുകള്‍ ഞങ്ങള്‍ അവരുടെ നേരെ അയക്കുവാന്‍ വേണ്ടി.
مُّسَوَّمَةً عِندَ رَبِّكَ لِلْمُسْرِفِينَ ( 34 ) ദ്ദാരിയാത്ത് - Ayaa 34
അതിക്രമകാരികള്‍ക്ക് വേണ്ടി തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ അടയാളപ്പെടുത്തിയ (കല്ലുകള്‍)
فَأَخْرَجْنَا مَن كَانَ فِيهَا مِنَ الْمُؤْمِنِينَ ( 35 ) ദ്ദാരിയാത്ത് - Ayaa 35
അപ്പോള്‍ സത്യവിശ്വാസികളില്‍ പെട്ടവരായി അവിടെ ഉണ്ടായിരുന്നവരെ നാം പുറത്ത് കൊണ്ടു വന്നു.(രക്ഷപെടുത്തി.)
فَمَا وَجَدْنَا فِيهَا غَيْرَ بَيْتٍ مِّنَ الْمُسْلِمِينَ ( 36 ) ദ്ദാരിയാത്ത് - Ayaa 36
എന്നാല്‍ മുസ്ലിംകളുടെതായ ഒരു വീടല്ലാതെ നാം അവിടെ കണ്ടെത്തിയില്ല.
وَتَرَكْنَا فِيهَا آيَةً لِّلَّذِينَ يَخَافُونَ الْعَذَابَ الْأَلِيمَ ( 37 ) ദ്ദാരിയാത്ത് - Ayaa 37
വേദനയേറിയ ശിക്ഷ ഭയപ്പെടുന്നവര്‍ക്ക് ഒരു ദൃഷ്ടാന്തം നാം അവിടെ അവശേഷിപ്പിക്കുകയും ചെയ്തു.
وَفِي مُوسَىٰ إِذْ أَرْسَلْنَاهُ إِلَىٰ فِرْعَوْنَ بِسُلْطَانٍ مُّبِينٍ ( 38 ) ദ്ദാരിയാത്ത് - Ayaa 38
മൂസായുടെ ചരിത്രത്തിലുമുണ്ട് (ദൃഷ്ടാന്തങ്ങള്‍) വ്യക്തമായ ആധികാരിക പ്രമാണവുമായി ഫിര്‍ഔന്‍റെ അടുത്തേക്ക് നാം അദ്ദേഹത്തെ നിയോഗിച്ച സന്ദര്‍ഭം.
فَتَوَلَّىٰ بِرُكْنِهِ وَقَالَ سَاحِرٌ أَوْ مَجْنُونٌ ( 39 ) ദ്ദാരിയാത്ത് - Ayaa 39
അപ്പോള്‍ അവന്‍ തന്‍റെ ശക്തിയില്‍ അഹങ്കരിച്ച് പിന്തിരിഞ്ഞു കളയുകയാണ് ചെയ്തത്‌. (മൂസാ) ഒരു ജാലവിദ്യക്കാരനോ അല്ലെങ്കില്‍ ഭ്രാന്തനോ എന്ന് അവന്‍ പറയുകയും ചെയ്തു.
فَأَخَذْنَاهُ وَجُنُودَهُ فَنَبَذْنَاهُمْ فِي الْيَمِّ وَهُوَ مُلِيمٌ ( 40 ) ദ്ദാരിയാത്ത് - Ayaa 40
അതിനാല്‍ അവനെയും അവന്‍റെ സൈന്യങ്ങളെയും നാം പിടികൂടുകയും, എന്നിട്ട് അവരെ കടലില്‍ എറിയുകയും ചെയ്തു. അവന്‍ തന്നെയായിരുന്നു ആക്ഷേപാര്‍ഹന്‍ .
وَفِي عَادٍ إِذْ أَرْسَلْنَا عَلَيْهِمُ الرِّيحَ الْعَقِيمَ ( 41 ) ദ്ദാരിയാത്ത് - Ayaa 41
ആദ് ജനതയിലും (ദൃഷ്ടാന്തമുണ്ട്‌) വന്ധ്യമായ കാറ്റ് നാം അവരുടെ നേരെ അയച്ച സന്ദര്‍ഭം!
مَا تَذَرُ مِن شَيْءٍ أَتَتْ عَلَيْهِ إِلَّا جَعَلَتْهُ كَالرَّمِيمِ ( 42 ) ദ്ദാരിയാത്ത് - Ayaa 42
ആ കാറ്റ് ഏതൊരു വസ്തുവിന്മേല്‍ ചെന്നെത്തിയോ, അതിനെ ദ്രവിച്ച തുരുമ്പു പോലെ ആക്കാതെ അത് വിടുമായിരുന്നില്ല.
وَفِي ثَمُودَ إِذْ قِيلَ لَهُمْ تَمَتَّعُوا حَتَّىٰ حِينٍ ( 43 ) ദ്ദാരിയാത്ത് - Ayaa 43
ഥമൂദ് ജനതയിലും (ദൃഷ്ടാന്തമുണ്ട്‌.) ഒരു സമയം വരെ നിങ്ങള്‍ സുഖം അനുഭവിച്ച് കൊള്ളുക. എന്ന് അവരോട് പറയപ്പെട്ട സന്ദര്‍ഭം!
فَعَتَوْا عَنْ أَمْرِ رَبِّهِمْ فَأَخَذَتْهُمُ الصَّاعِقَةُ وَهُمْ يَنظُرُونَ ( 44 ) ദ്ദാരിയാത്ത് - Ayaa 44
എന്നിട്ട് അവര്‍ തങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പനക്കെതിരായി ധിക്കാരം കൈക്കൊണ്ടു. അതിനാല്‍ അവര്‍ നോക്കിക്കൊണ്ടിരിക്കെ ആ ഘോരനാദം അവരെ പിടികൂടി.
فَمَا اسْتَطَاعُوا مِن قِيَامٍ وَمَا كَانُوا مُنتَصِرِينَ ( 45 ) ദ്ദാരിയാത്ത് - Ayaa 45
അപ്പോള്‍ അവര്‍ക്ക് എഴുന്നേറ്റു പോകാന്‍ കഴിവുണ്ടായില്ല. അവര്‍ രക്ഷാനടപടികളെടുക്കുന്നവരായതുമില്ല.
وَقَوْمَ نُوحٍ مِّن قَبْلُ ۖ إِنَّهُمْ كَانُوا قَوْمًا فَاسِقِينَ ( 46 ) ദ്ദാരിയാത്ത് - Ayaa 46
അതിനു മുമ്പ് നൂഹിന്‍റെ ജനതയെയും (നാം നശിപ്പിക്കുകയുണ്ടായി.) തീര്‍ച്ചയായും അവര്‍ അധര്‍മ്മകാരികളായ ഒരു ജനതയായിരുന്നു.
وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ ( 47 ) ദ്ദാരിയാത്ത് - Ayaa 47
ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.
وَالْأَرْضَ فَرَشْنَاهَا فَنِعْمَ الْمَاهِدُونَ ( 48 ) ദ്ദാരിയാത്ത് - Ayaa 48
ഭൂമിയാകട്ടെ നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അത് വിതാനിച്ചവന്‍ എത്ര നല്ലവന്‍!
وَمِن كُلِّ شَيْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ ( 49 ) ദ്ദാരിയാത്ത് - Ayaa 49
എല്ലാ വസ്തുക്കളില്‍ നിന്നും ഈ രണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി.
فَفِرُّوا إِلَى اللَّهِ ۖ إِنِّي لَكُم مِّنْهُ نَذِيرٌ مُّبِينٌ ( 50 ) ദ്ദാരിയാത്ത് - Ayaa 50
അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഓടിച്ചെല്ലുക. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് അവന്‍റെ അടുക്കല്‍ നിന്നുള്ള വ്യക്തമായ താക്കീതുകാരനാകുന്നു.
وَلَا تَجْعَلُوا مَعَ اللَّهِ إِلَٰهًا آخَرَ ۖ إِنِّي لَكُم مِّنْهُ نَذِيرٌ مُّبِينٌ ( 51 ) ദ്ദാരിയാത്ത് - Ayaa 51
അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നിങ്ങള്‍ സ്ഥാപിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് അവന്‍റെ അടുക്കല്‍ നിന്നുള്ള വ്യക്തമായ താക്കീതുകാരനാകുന്നു.
كَذَٰلِكَ مَا أَتَى الَّذِينَ مِن قَبْلِهِم مِّن رَّسُولٍ إِلَّا قَالُوا سَاحِرٌ أَوْ مَجْنُونٌ ( 52 ) ദ്ദാരിയാത്ത് - Ayaa 52
അപ്രകാരം തന്നെ ഇവരുടെ പൂര്‍വ്വികന്‍മാരുടെ അടുത്ത് ഏതൊരു റസൂല്‍ വന്നപ്പോഴും ജാലവിദ്യക്കാരനെന്നോ, ഭ്രാന്തനെന്നോ അവര്‍ പറയാതിരുന്നിട്ടില്ല.
أَتَوَاصَوْا بِهِ ۚ بَلْ هُمْ قَوْمٌ طَاغُونَ ( 53 ) ദ്ദാരിയാത്ത് - Ayaa 53
അതിന് (അങ്ങനെ പറയണമെന്ന്‌) അവര്‍ അന്യോന്യം വസ്വിയ്യത്ത് ചെയ്തിരിക്കുകയാണോ? അല്ല, അവര്‍ അതിക്രമകാരികളായ ഒരു ജനതയാകുന്നു.
فَتَوَلَّ عَنْهُمْ فَمَا أَنتَ بِمَلُومٍ ( 54 ) ദ്ദാരിയാത്ത് - Ayaa 54
ആകയാല്‍ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. നീ ആക്ഷേപാര്‍ഹനല്ല.
وَذَكِّرْ فَإِنَّ الذِّكْرَىٰ تَنفَعُ الْمُؤْمِنِينَ ( 55 ) ദ്ദാരിയാത്ത് - Ayaa 55
നീ ഉല്‍ബോധിപ്പിക്കുക. തീര്‍ച്ചയായും ഉല്‍ബോധനം സത്യവിശ്വാസികള്‍ക്ക് പ്രയോജനം ചെയ്യും.
وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ( 56 ) ദ്ദാരിയാത്ത് - Ayaa 56
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.
مَا أُرِيدُ مِنْهُم مِّن رِّزْقٍ وَمَا أُرِيدُ أَن يُطْعِمُونِ ( 57 ) ദ്ദാരിയാത്ത് - Ayaa 57
ഞാന്‍ അവരില്‍ നിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.
إِنَّ اللَّهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ ( 58 ) ദ്ദാരിയാത്ത് - Ayaa 58
തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും.
فَإِنَّ لِلَّذِينَ ظَلَمُوا ذَنُوبًا مِّثْلَ ذَنُوبِ أَصْحَابِهِمْ فَلَا يَسْتَعْجِلُونِ ( 59 ) ദ്ദാരിയാത്ത് - Ayaa 59
തീര്‍ച്ചയായും (ഇന്ന്‌) അക്രമം ചെയ്യുന്നവര്‍ക്ക് (പൂര്‍വ്വികരായ) തങ്ങളുടെ കൂട്ടാളികള്‍ക്കു ലഭിച്ച വിഹിതം പോലെയുള്ള വിഹിതം തന്നെയുണ്ട്‌. അതിനാല്‍ എന്നോട് അവര്‍ ധൃതികൂട്ടാതിരിക്കട്ടെ.
فَوَيْلٌ لِّلَّذِينَ كَفَرُوا مِن يَوْمِهِمُ الَّذِي يُوعَدُونَ ( 60 ) ദ്ദാരിയാത്ത് - Ayaa 60
അപ്പോള്‍ തങ്ങള്‍ക്ക് താക്കീത് നല്‍കപ്പെടുന്നതായ ആ ദിവസം നിമിത്തം സത്യനിഷേധികള്‍ക്കു നാശം.

പുസ്തകങ്ങള്

  • ഹജ്ജ്‌, ഉംറ, സിയാറത്ത്‌ 2ക്വുര്ആാനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഹജ്ജും ഉംറയും സിയാറത്തും ചെയ്യുന്ന്വര്ക്ക്ം‌ ഒരു വഴികാട്ടി. ഹജ്ജ്‌, ഉംറ, മസ്ജിദുന്നബവി സിയാറത്ത്‌ എന്നിവയുടെ ശ്രേഷ്ഠതകള്‍, മര്യാദകള്‍, വിധികള്‍ എന്നിവയെ കുറിച്ചുളള ഒരു സംക്ഷിപ്ത സന്ദേശമാണ്‌ ഇത്‌. വായനക്കാരന്‌ കൂടുതല്‍ ഉപകാരമുണ്ടാവാന്‍ വേണ്ടി 'ഹജ്ജ്‌, ഉംറ, സിയാറത്ത്‌ ക്വുര്ആഉനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍' എന്ന ഗ്രന്ഥകാരന്റെ രചനയുടെ സംക്ഷിപ്ത പതിപ്പ്‌.

    എഴുതിയത് : സയീദ്‌ ബിന്‍ അലീ ബിന്‍ വഹഫ്‌ അല്‍ കഹ്താനി

    Source : http://www.islamhouse.com/p/380091

    Download :ഹജ്ജ്‌, ഉംറ, സിയാറത്ത്‌ 2

  • സ്ത്രീ ഇസ്‘ലാമില്‍മുസ്ലിം സ്ത്രീയുടെ വ്യക്തിത്വം എപ്രകാരമായിരിക്കണം എന്ന്‌ ഇസ്ലാം നിര്‍ദ്ദേശിക്കുു‍ന്നുവോ ആ രീതിയില്‍ മുസ്ലിം സ്ത്രീകളുടെ ബുദ്ധിപരവും ശാരീരികവും ആത്മീയവും സാംസ്കാരികവുമായ മുഴുവന്‍ മണ്ഢലങ്ങളിലും പാലിക്കേണ്ട ദൈവീക നിയമ നിര്‍ദ്ദേശങ്ങളുടെ ക്രോഡീകരണം. ലളിതവും സൂക്ഷ്മവുമായ രീതിയില്‍ ഗ്രന്ഥ കര്‍ത്താവ്‌ ഈ കൃതിയില്‍ വിവരിക്കുന്നു.

    എഴുതിയത് : മുഹമ്മദ് ജമീല്‍ സൈനു

    പരിശോധകര് : മുഹമ്മദ്‌ കുട്ടി കടന്നമണ്ണ

    പരിഭാഷകര് : അബ്ദുറസാക്‌ സ്വലാഹി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ

    Source : http://www.islamhouse.com/p/334561

    Download :സ്ത്രീ ഇസ്‘ലാമില്‍സ്ത്രീ ഇസ്‘ലാമില്‍

  • വിജയത്തിലേക്കുള്ള വഴിമനസ്സിന്ന് സമാധാനവും സന്തോഷവും ഉണ്ടാകലും ദുഖങ്ങളും വ്യസനങ്ങളും നീങ്ങലും എല്ലാ മനുഷ്യരും അന്വേഷിക്കുന്ന ലക്ഷ്യമാണ്. ഈ മഹനീയ ലക്ഷ്യം നേടുന്നതിന്ന് ചില ഉപാധികള്‍ സമര്‍പ്പിക്കുകയാണ് ഈ കൊച്ചു കൃതിയിലൂടെ.

    എഴുതിയത് : അബ്ദു റഹ്’മാന്‍ നാസ്വര്‍ അസ്സ്’അദി

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പരിഭാഷകര് : മുഹ്’യുദ്ദീന്‍ തരിയോട്

    പ്രസാധകര് : ഫൊറിനേര്‍സ്‌ കാള്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെ൯റര്‍ - ഒനൈസ

    Source : http://www.islamhouse.com/p/364638

    Download :വിജയത്തിലേക്കുള്ള വഴി

  • 'അല്ലാഹുവിന്നായി ചരിത്രത്തിന്നായി'ഇസ്ലാമിനേയും അഹ്‌'ലുസ്സുന്നത്തിനേയും വികൃതമാക്കാനുള്ള ശീഈ പരിശ്രമങ്ങളുടെ നിഗൂഢ മുഖം ശിയാക്കളുടെ പ്രമാണങ്ങളനുസരിച്ച്‌ കൊണ്ട്‌ തന്നെ അനാവരണം ചെയ്യാന്‍ ഗ്രന്ഥകര്‍ത്താവ്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. ശീഈ കൃതികളിലെ വിശ്വാസ വൈകൃതങ്ങളിലൂടെയും തന്റെ ജീവിതാനുഭവങ്ങളിലെ നിര്‍ണായക സന്ദര്‍ഭങ്ങളിലൂടെയും കടന്നുപോകുന്ന മൂസവി വായനക്കാരോട്‌ നേരിട്ട്‌ സംസാരിക്കുന്ന ശൈലിയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. തന്റെ സഹപാഠികളും സഹപ്രവര്‍ത്തകനുമായിരുന്ന ശീഈ സമൂഹത്തോടുള്ള ഗുണകാംക്ഷയോടെയാണ്‌ ഈ രചനയെന്ന്‌ വ്യക്തമാകും. യഥാര്‍ത്ഥത്തില്‍ ഇമാമുമാരായി ശിയാക്കള്‍ പരിചയപ്പെടുത്തുന്നവര്‍ അവരിലേക്ക്‌ ചാര്‍ത്തപ്പെട്ട നികൃഷ്ടമായ വിശ്വാസാചാരങ്ങളില്‍ നിന്ന്‌ പരിശുദ്ധരാണെന്ന്‌ തെളിയിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്‌.

    എഴുതിയത് : ഹുസൈന്‍ അല്‍ മൂസവീ

    Source : http://www.islamhouse.com/p/190565

    Download :'അല്ലാഹുവിന്നായി ചരിത്രത്തിന്നായി'

  • ഇസ്ലാം, ഈമാന്‍ , അടിസ്ഥാന ശിലകള്‍ഈമാന്‍ കാര്യങ്ങളിലേക്കും ഇസ്ലാം കാര്യങ്ങളിലേക്കും കടന്ന് ചെല്ലുന്ന ഒരു ഉത്തമ കൃതി. ചെറുതെങ്കിലും നല്ല ഒരു വിശദീകരണം വായനക്കാര്‍ക്ക്‌ ഈ പുസ്തകത്തില്‍ നിന്നും ലഭിക്കും എന്നതില്‍ സംശയമില്ല.

    എഴുതിയത് : മുഹമ്മദ് ജമീല്‍ സൈനു

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    Source : http://www.islamhouse.com/p/354858

    Download :ഇസ്ലാം, ഈമാന്‍ , അടിസ്ഥാന ശിലകള്‍

ഭാഷ

Choose സൂറ

പുസ്തകങ്ങള്

Choose tafseer

Participate

Bookmark and Share