വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » ഇസ്ലാമിലെ നന്മകള്
ഇസ്ലാമിലെ നന്മകള്
ഇസ്ലാം ഏത് കോണിലൂടെ നോക്കിയാലും സമ്പൂര്ണമാണ്, അതിന്റെ മുഴുവന് കല്പനകളും, മതനിയമങ്ങളും, സര്വ്വ വിരോധങ്ങളും, മുഴുവന് ഉന്നതസ്വഭാവങ്ങളും അതിനുള്ള പ്രേരണയും എല്ലാം നന്മ നിറഞ്ഞതാണ്. ഇസ്ലാമിന്റെ നന്മകളെ പറ്റി പഠിക്കുന്നത്, മുസ്ലിമിന് മതനിയമങ്ങള് ജീവിതത്തില് പകര്ത്തുവാനും, അതിനെ സ്നേഹിക്കുവാനും കൂടുതല് സഹായകമാവും. അത് പോലെ വ്യതിചലിച്ച് പോയവന്ന് അതില് നിന്ന് പിന്തിരിയാനും സന്മാര്ഗിയാവാനും പ്രേരണ ലഭിക്കുന്നു.എഴുതിയത് : വിജ്ഞാന ഗവേഷണ വകുപ്പ് - ജാമിഅ ഇസ്ലാമിയ
Source : http://www.islamhouse.com/p/191788
പുസ്തകങ്ങള്
- ഇത്തിബാഉസ്സുന്ന: പ്രാമാണികതയും പ്രായോഗികതയുംഇത്തിബാഉസ്സുന്ന അഥവാ പ്രവാചകചര്യ പിന്പറ്റേണ്ട വിഷയത്തിലുള്ള ഗഹനമായ പഠനമാണ് ഈ ഗ്രന്ഥം. ഇത്തിബാഇന്റെ വിവിധ അര്ത്ഥതലങ്ങള്, ഇത്തിബാഇന്ന് ശരീഅത്തിലുള്ള സ്ഥാനം, ഇത്തിബാഇന്റെ മതവിധി, ഇത്തിബാഇന്ന് സഹായകമാകുന്നതും, തടസ്സമാകുന്നതുമായ കാര്യങ്ങള് തുടങ്ങിയവ വിശദീകരിക്കുന്നു.
എഴുതിയത് : ഫൈസല് ഇബ്നു അലി ബഗ്ദാദി
പരിശോധകര് : മുഹമ്മദ് സ്വാദിഖ് മദീനി
പരിഭാഷകര് : അബ്ദുല് ജബ്ബാര് മദീനി
Source : http://www.islamhouse.com/p/180673
- ആരാധനകളും അബദ്ധങ്ങളുംചില മുസ്ലിം സഹോദര സഹോദരിമാര് ആരാധന കാര്യങ്ങളിലും ശുദ്ധീകരണ വേളകളിലും ചെയ്തു കൊണ്ടിരിക്കുന്ന അബദ്ധങ്ങള് ചൂണ്ടിക്കാണിക്കുകയും അവ പ്രമാണങ്ങളുടെ പിന്തുണയില്ലാത്തതാണ് എന്ന് സവിസ്തരം വിവരിക്കുകയും ചെയ്യുന്നു.
എഴുതിയത് : അബ്ദുല് അസീസ് അസ്സദ്ഹാന്
പരിശോധകര് : ഹംസ ജമാലി
പരിഭാഷകര് : അബ്ദുറസാക് സ്വലാഹി
Source : http://www.islamhouse.com/p/333901
- മഖ്ബറകളെ മസ്ജിദുകളാക്കുന്നവര്ക്കൊരു താക്കീത്അല്ലാഹുവിനെ ആരാധിക്കാനുള്ള ഭവനങ്ങള് അവന്റെ മസ്ജിദുകളാണ്. എന്നാല് മഹാന്മാരുടെ ഖബറിടങ്ങളെ ആരാധനാ കേന്ദ്രങ്ങളും പ്രാര്ഥനാ മന്ദിരങ്ങളുമാക്കുന്ന ആളുകള് വിശ്വാസികള്ക്കിടയില് ധാരാളമുണ്ട്. വിശുദ്ധ ഇസ്ലാം നിശിതമായി താക്കീതു ചെയ്ത കാര്യമാണ് ഖബറിടങ്ങള് ആരാധനാ കേന്ദ്രങ്ങളാക്കി മാറ്റരുത് എന്നത്. പ്രസ്തുത വിഷയത്തില്, സമൃദ്ധമായി രേഖകള് ഉദ്ധരിച്ചു കൊണ്ടുള്ള മൂല്യവത്തായ കൃതിയാണ് നിങ്ങള് വായിക്കാനിരിക്കുന്നത്.
എഴുതിയത് : മുഹമ്മദ് നാസറുദ്ദീന് അല് അല്ബാനി
പരിശോധകര് : മുഹമ്മദ് കബീര് സലഫി
പരിഭാഷകര് : സയ്യിദ് സഹ്ഫര് സ്വാദിഖ്
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/333905
- സത്യ മതംഇസ്ലമിനെ കുറിച്ചുള്ള വളരെ ചെറിയ ഒരു പരിചയപ്പെടുത്തല് മാത്രമാണീ കൊച്ചു കൃതി. ഇസ്ലാമിനെ അടുത്തറിയാന് ഈ കൃതി സഹായിക്കും എന്നതില് സംശയമില്ല
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പ്രസാധകര് : ഫോറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - സുല്ഫി
Source : http://www.islamhouse.com/p/354866
- കൂടിക്കാഴ്ച്ചഇസ്ലാമിനെതിരെ വിമര്ശകര് ഉന്നയിക്കുന്ന വിഷയങ്ങളെ കുറിച്ച് പ്രഗല്ഭ പണ്ഡിതന് ചെറിയമുണ്ടം അബ്ദുല്ഹമീദ് മദനിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില് രചിക്കപ്പെട്ട കൃതി. സൃഷ്ടാവും സൃഷ്ടികളും, ഇസ്ലാമും യുക്തിവാദവും, ഇസ്ലാമും വിമര്ശനങ്ങളും, ഇസ്ലാമിക പ്രബോധനം തുടങ്ങിയ വിഷയങ്ങളെ അപഗ്രഥിക്കുന്നു.
എഴുതിയത് : അബ്ദുല് ഹമീദ് മദനി
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/329076












