വിശുദ്ധ ഖുര്‍ആന്‍ » മലയാളം » പുസ്തകങ്ങള്‍ » മുഹമ്മദ്, മാനവരിലെ മഹോന്നതന്‍
മുഹമ്മദ്, മാനവരിലെ മഹോന്നതന്‍
മുഹമ്മദ് നബിയെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) സംബന്ധിച്ച വസ്തുനിഷ്ഠമായ പഠനമാണ് ഈ ഗ്രന്ഥം. പ്രവാചകന്റെ ജീവിത മഹിമ വിവരിക്കുന്നതില്‍ വേദപുസ്തക വാക്യങ്ങളും, ചരിത്ര ശകലങ്ങളും, പ്രഗത്ഭമതികളുടെ ഉദ്ധരണികളും കൊണ്ട് സമൃദ്ധമായ ഒരു കൃതി. മുഹമ്മദ് നബിയെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പുസ്തകത്തെ നിര്‍ദ്ദേശിച്ചു കൊടുക്കാവുന്നതാണ്എഴുതിയത് : അഹ്മദ് ദീദാത്ത്
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍-വെസ്റ്റ് ദീര-രിയാദ്
Source : http://www.islamhouse.com/p/333903
പുസ്തകങ്ങള്‍
- ഹജ്ജ്, ഉംറകഅബാലയത്തില്‍ ചെന്ന് ഹജ്ജിനും ഉംറക്കും ഉദ്ദ്യേശിക്കുന്ന ഏതൊരാളും പ്രസ്തുത ആരാധനാ കര്മ്മങ്ങളിലെ പ്രവാചക സുന്നത്ത് പ്രാധാന്യത്തോടെ പഠിച്ചിരിക്കേണ്ടതാണ്. ഈ കൃതി ഹജ്ജിനെ സംബന്ധിച്ചും ഉംറയെ സംബന്ധിച്ചും കൃത്യമായ അവബോധം നല്കു്ന്ന ഒന്നാണ്. ഈ ഗ്രന്ഥം നിങ്ങള്‍ക്കൊരു ഗൈഡായി വര്‍ത്തിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
എഴുതിയത് : മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍
പരിഭാഷകര് : മുഹ്’യുദ്ദീന്‍ തരിയോട്
പ്രസാധകര് : ഫൊറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍ - ഒനൈസ
Source : http://www.islamhouse.com/p/327146
- ദഅ്വത്ത് ,പ്രാധാന്യവും പ്രയോഗവുംഎന്താണ് ദഅ്വത്തെന്നും ആരാണ് ദഅ്വത്ത് ചെയ്യേണ്ടതെന്നും എങ്ങിനെയാണത് നിര്‍വ്വഹിക്കേണ്ടതെന്നും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കപ്പെടുന്നു. ദഅ് വാ പ്രവര്‍ത്തനങ്ങളെ മരവിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ വാധമുഖങ്ങള്‍ക്ക് പ്രമാണബദ്ധമായ മറുപടി
എഴുതിയത് : ഷമീര്‍ മദീനി
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/177670
- ആഗ്രഹ സഫലീകരണംആഗ്രഹങ്ങള്‍ മനുഷ്യന്റെ പ്രകൃതിപരമായ സവിശേഷതയാണ്. പ്രയാസങ്ങളുടെയും ഭയപ്പാടുകളുടെയും സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ മാത്രം കഴിവുകള്‍ കൊണ്ട് അവയെ നേരിടാന്‍ കഴിയില്ല എന്ന് മനസ്സിലാവുമ്പോള്‍ മനുഷ്യന് അഭൌതിക ശക്തികളെ ആശ്രയിക്കുന്നു. ലോകത്തിനു മാര്‍ഗദര്‍ശനം നല്‍കുന്നതിന് വേണ്ടി ദൈവം അയച്ച പ്രവാചക ശിരോമണികള്‍ ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങനെയാണ് നേരിട്ടത് എന്ന് വിശദീകരിക്കുന്ന പുസ്തകം. സമൂഹത്തില്‍ പ്രചരിക്കപ്പെട്ട അന്ധവിശ്വാസങ്ങളെ കുറിച്ചും യഥാര്‍ത്ഥ ദൈവമല്ലാത്ത മനുഷ്യര്‍ പൂജിക്കുകയും തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആരാധ്യന്മാരുടെ കഴിവുകേടുകളെ കുറിച്ചും അത്തരം പ്രവൃത്തികളുടെ നിരര്‍ത്ഥകതയെ കുറിച്ചും ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
പരിശോധകര് : മുഹമ്മദ് കുട്ടി അബൂബക്കര്‍
പ്രസാധകര് : കേരളാ നദ്വത്തുല് മുജാഹിദീന്‍
Source : http://www.islamhouse.com/p/329072
- 'അല്ലാഹുവിന്നായി ചരിത്രത്തിന്നായി'ഇസ്ലാമിനേയും അഹ്'ലുസ്സുന്നത്തിനേയും വികൃതമാക്കാനുള്ള ശീഈ പരിശ്രമങ്ങളുടെ നിഗൂഢ മുഖം ശിയാക്കളുടെ പ്രമാണങ്ങളനുസരിച്ച് കൊണ്ട് തന്നെ അനാവരണം ചെയ്യാന്‍ ഗ്രന്ഥകര്‍ത്താവ് ശ്രദ്ധിച്ചിട്ടുണ്ട്. ശീഈ കൃതികളിലെ വിശ്വാസ വൈകൃതങ്ങളിലൂടെയും തന്റെ ജീവിതാനുഭവങ്ങളിലെ നിര്‍ണായക സന്ദര്‍ഭങ്ങളിലൂടെയും കടന്നുപോകുന്ന മൂസവി വായനക്കാരോട് നേരിട്ട് സംസാരിക്കുന്ന ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. തന്റെ സഹപാഠികളും സഹപ്രവര്‍ത്തകനുമായിരുന്ന ശീഈ സമൂഹത്തോടുള്ള ഗുണകാംക്ഷയോടെയാണ് ഈ രചനയെന്ന് വ്യക്തമാകും. യഥാര്‍ത്ഥത്തില്‍ ഇമാമുമാരായി ശിയാക്കള്‍ പരിചയപ്പെടുത്തുന്നവര്‍ അവരിലേക്ക് ചാര്‍ത്തപ്പെട്ട നികൃഷ്ടമായ വിശ്വാസാചാരങ്ങളില്‍ നിന്ന് പരിശുദ്ധരാണെന്ന് തെളിയിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്.
എഴുതിയത് : ഹുസൈന് അല്‍ മൂസവീ
Source : http://www.islamhouse.com/p/190565
- നോമ്പ് - ചോദ്യങ്ങള്‍, ഉത്തരങ്ങള്‍റമദാന്‍ മാസത്തിലെ നോമ്പിനെയും അനുബന്ധ കര്‍മ്മാനുഷ്ടാനങ്ങളെയും കുറിച്ചുള്ള നിരവധി സംശയങ്ങള്‍ക്ക് പ്രമാണങ്ങളുടെ വെളിച്ചത്തിലുള്ള മറുപടി
എഴുതിയത് : പ്രൊഫ: മുഹമ്മദ് മോങ്ങം
പരിശോധകര് : അബ്ദുറസാക് സ്വലാഹി
Source : http://www.islamhouse.com/p/177668