വിശുദ്ധ ഖുര്‍ആന്‍ » മലയാളം » പുസ്തകങ്ങള്‍ » അല്ലാഹു
അല്ലാഹു
പ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്‍ക്കിടയില്‍ വിഭിന്നമാണ്. വിശുദ്ധ ഖുര്‍ആനാണ് യഥാര്‍ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്. കേവലം ഒരു ശക്തിയോ, നിര്‍ഗുണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല്‍ ആര്യധ്യനുമാണ് അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള്‍ നല്കുന്ന കനപ്പെട്ട കൃതിയാണ് നിങ്ങള്‍ വായിക്കാനിരിക്കുന്നത്. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്‍ക്കു മുഴുവന്‍ ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില്‍ നിങ്ങള്‍ക്കു കണ്ടെത്താനാകും എന്ന് ഈ കൃതി നിങ്ങളെ ബോധ്യപ്പെടുത്തുമെന്നതില്‍ സംശയമില്ല.എഴുതിയത് : മുഹമ്മദ് ഉഥ്മാന്
പരിശോധകര് : കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ്
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/334718
പുസ്തകങ്ങള്‍
- സ്വൂഫിസം പ്രമാണങ്ങളുടെ വെളിച്ചത്തില്‍സ്വൂഫിസത്തിന്റെ വസ്തുത, സ്വൂഫീ ഗ്രന്ഥങ്ങളിലൂടെ, സ്വൂഫികളുടെ കറാമത്തുകള്‍, ജിഹാദും സ്വൂഫികളും, ആരാണ് അല്ലാഹുവിന്റെ വലിയ്യ്? പിശാചിന്റെ വലിയ്യുകള്‍, : ക്വസീദത്തുല്‍ ബുര്ദി, ദലാഇലുല്‍ ഖൈറാത്ത് തുടങ്ങിയ വിഷയങ്ങള്‍ ഖുര്‍ ആനിന്റെയും സുന്നത്തിന്റെയും വെളിച്ച്ത്തില് വിശകലന വിധേയമാക്കുന്ന പഠനം.
എഴുതിയത് : മുഹമ്മദ് ജമീല്‍ സൈനു
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പരിഭാഷകര് : മുഹമ്മദ് കബീര്‍ സലഫി
Source : http://www.islamhouse.com/p/294909
- പര്‍ദ്ദപര്‍ദ്ദ ധരിക്കാന്‍ പ്രേരിപ്പിക്കുന്ന, അതിന്റെ ഗുണ ഗണങ്ങള്‍ പറയുന്ന,അതിനെതിരില്‍ ഉദ്ധരിക്കുന്ന ആരോപണങ്ങളുടെ നിജസ്തിഥി വിലയിരുത്തുന്ന ഒരു കൊച്ചു പുസ്തകം
എഴുതിയത് : ദാറുല്‍ വത്വന്‍ വൈഞ്ഞാനിക വിഭാഗം
പരിശോധകര് : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
പരിഭാഷകര് : അബ്ദുറസാക് സ്വലാഹി
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍-വെസ്റ്റ് ദീര-രിയാദ്
Source : http://www.islamhouse.com/p/199800
- ഹാജിമാരുടെ പാഥേയംഹജ്ജ് കര്‍മ്മം എങ്ങിനെ നിര്‍വഹിക്കാം എന്നതു വിശദമാക്കുന്നതോടൊപ്പം ഹജ്ജിനൊടനുബന്ധിച്ചും അല്ലാതെയുമുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വിശദീകരിക്കുന്നു.
എഴുതിയത് : അബ്ദുല്‍ ലതീഫ് സുല്ലമി
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം - അബ്ദുല്‍ റഹ് മാന്‍ സ്വലാഹി
പ്രസാധകര് : ഫൊറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍, സുലൈ, റിയാദ്, സൗദി അറേബ്യ
Source : http://www.islamhouse.com/p/2355
- ഇസ്ലാമിലെ നന്മകള്‍ഇസ്ലാം ഏത് കോണിലൂടെ നോക്കിയാലും സമ്പൂര്‍ണമാണ്, അതിന്റെ മുഴുവന്‍ കല്പനകളും, മതനിയമങ്ങളും, സര്‍വ്വ വിരോധങ്ങളും, മുഴുവന്‍ ഉന്നതസ്വഭാവങ്ങളും അതിനുള്ള പ്രേരണയും എല്ലാം നന്മ നിറഞ്ഞതാണ്. ഇസ്ലാമിന്റെ നന്മകളെ പറ്റി പഠിക്കുന്നത്, മുസ്ലിമിന് മതനിയമങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാനും, അതിനെ സ്നേഹിക്കുവാനും കൂടുതല്‍ സഹായകമാവും. അത് പോലെ വ്യതിചലിച്ച് പോയവന്ന് അതില്‍ നിന്ന് പിന്തിരിയാനും സന്മാര്‍ഗിയാവാനും പ്രേരണ ലഭിക്കുന്നു.
എഴുതിയത് : വിജ്ഞാന ഗവേഷണ വകുപ്പ് - ജാമിഅ ഇസ്ലാമിയ
Source : http://www.islamhouse.com/p/191788
- സ്വര്ഗ്ഗംസ്വര്ഗ്ഗ വും നരകവും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ഉമര്‍ സുലൈമാന്‍ അല്‍-അശ്ഖര്‍ രചിച്ച പുസ്തകത്തെ അവലംബമാക്കിക്കൊണ്ട് നടത്തിയ രചന. സ്വര്ഗവത്തെക്കുറിച്ച് വിശുദ്ധ ഖുര്ആകനും പരിശുദ്ധ ഹദീസുകളും വിവരിക്കുന്ന കാര്യങ്ങള്‍ ഒരു സാധാരണക്കാരനു മനസ്സിലാവുന്ന രൂപത്തില്‍ വിവരിച്ചു കൊണ്ട് ലളിതമായി പ്രതിപാദിക്കുന്ന കൃതി.
എഴുതിയത് : അബ്ദുല്‍ ജബ്ബാര്‍ മദീനി
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
Source : http://www.islamhouse.com/p/265449