മലയാളം - സൂറ ഹുമസ

മലയാളം

സൂറ ഹുമസ - छंद संख्या 9
وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ ( 1 ) ഹുമസ - Ayaa 1
കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.
الَّذِي جَمَعَ مَالًا وَعَدَّدَهُ ( 2 ) ഹുമസ - Ayaa 2
അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്‌.
يَحْسَبُ أَنَّ مَالَهُ أَخْلَدَهُ ( 3 ) ഹുമസ - Ayaa 3
അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു.
كَلَّا ۖ لَيُنبَذَنَّ فِي الْحُطَمَةِ ( 4 ) ഹുമസ - Ayaa 4
നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.
وَمَا أَدْرَاكَ مَا الْحُطَمَةُ ( 5 ) ഹുമസ - Ayaa 5
ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?
نَارُ اللَّهِ الْمُوقَدَةُ ( 6 ) ഹുമസ - Ayaa 6
അത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു.
الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ ( 7 ) ഹുമസ - Ayaa 7
ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ
إِنَّهَا عَلَيْهِم مُّؤْصَدَةٌ ( 8 ) ഹുമസ - Ayaa 8
തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും.
فِي عَمَدٍ مُّمَدَّدَةٍ ( 9 ) ഹുമസ - Ayaa 9
നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്‌.

പുസ്തകങ്ങള്

  • അല്ലാഹുവിനെ ഏകനാക്കുകതൗഹീദ്‌, ശിര്‍ക്ക്‌, തൗഹീദിന്റെ ഇനങ്ങള്‍, ആരാധനകളുടെ ഇനങ്ങള്‍ തുടങ്ങി ഒരു മുസ്ലിം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ വളരെ ലളിതമായി പ്രതിപാദിക്കുന്ന കൃതി.

    എഴുതിയത് : സുലൈമാന്‍ നദ്’വി - സുലൈമാന്‍ നദ്,വി

    പരിശോധകര് : ഡോ: മുഹമ്മദ്‌ അശ്‌റഫ്‌ മലൈബാരി

    പ്രസാധകര് : കോഓപ്പറേറ്റീവ് ഓഫീസ് ഫോര്‍ കാള്‍ ആന്‍റ് ഗൈഡന്‍സ്-മക്ക

    Source : http://www.islamhouse.com/p/354854

    Download :അല്ലാഹുവിനെ ഏകനാക്കുക

  • നോമ്പ്‌ - ചോദ്യങ്ങള്‍, ഉത്തരങ്ങള്‍റമദാന്‍ മാസത്തിലെ നോമ്പിനെയും അനുബന്ധ കര്‍മ്മാനുഷ്ടാനങ്ങളെയും കുറിച്ചുള്ള നിരവധി സംശയങ്ങള്‍ക്ക്‌ പ്രമാണങ്ങളുടെ വെളിച്ചത്തിലുള്ള മറുപടി

    എഴുതിയത് : പ്രൊഫ: മുഹമ്മദ് മോങ്ങം

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    Source : http://www.islamhouse.com/p/177668

    Download :നോമ്പ്‌ - ചോദ്യങ്ങള്‍, ഉത്തരങ്ങള്‍

  • ദാമ്പത്യ മര്യാദകള്‍ പ്രവാചക ചര്യയില്‍വിവാഹം, വിവാനാനന്തര മര്യാദകള്‍, സ്ത്രീകള്ക്കും പുരുഷന്മാര്ക്കും അനുവദനീയമായ കാര്യങ്ങള്‍, നിഷിദ്ധമായ കാര്യങ്ങള്‍, ദാമ്പത്യ ജീവിതത്തില്‍ ദമ്പതികള്‍ പാലിക്കേണ്ട മര്യാദകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ആധികാരികമായ വിശദീകരണം.

    എഴുതിയത് : മുഹമ്മദ് നാസറുദ്ദീന്‍ അല്‍ അല്‍ബാനി

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പരിഭാഷകര് : സയ്യിദ്‌ സഹ്‌ഫര്‍ സ്വാദിഖ്‌

    Source : http://www.islamhouse.com/p/314499

    Download :ദാമ്പത്യ മര്യാദകള്‍ പ്രവാചക ചര്യയില്‍ദാമ്പത്യ മര്യാദകള്‍ പ്രവാചക ചര്യയില്‍

  • എളുപ്പമുള്ള ഹജ്ജ്‌വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തുന്നത്‌ വരേയുള്ള ഹജ്ജ്‌ നിര്‍വ്വഹിക്കാനാവശ്യമായ കര്‍മ്മങ്ങള്‍, ദുല്‍ഹജ്ജ്‌ 8,9,10 എന്നീ ദിവസങ്ങളിലെ അനുഷ്ടാനങ്ങള്‍, ഇഹ്രാമില്‍ പ്രവേശിച്ചാല്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ തുടങ്ങിയവ ലളിതമായി വിവരിക്കുന്നു.

    എഴുതിയത് : അബ്ദുസ്സലാം മോങ്ങം

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    Source : http://www.islamhouse.com/p/226537

    Download :എളുപ്പമുള്ള ഹജ്ജ്‌

  • മുസ്ലിം വിശ്വാസംലളിതമായ ചോദ്യോത്തരങ്ങളിലൂടെ ഇസ്ലാം എന്താണെന്ന് പഠിപ്പിക്കുന്ന ഒരു ലകു കൃതി. തൗഹീദിന്റെ വിവിധ വശങ്ങളെ സംബന്ധിച്ചും നബിചര്യയുടെ പ്രാമാണികതയെ സംബന്ധിച്ചും ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നു. ഒരു മുസ്ലിം നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.

    എഴുതിയത് : മുഹമ്മദ് ജമീല്‍ സൈനു

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പ്രസാധകര് : മിനിസ്റ്റ്റി ഓഫ്‌ ഇസ്ലാമിക്‌ അഫൈര്‍സ്‌

    Source : http://www.islamhouse.com/p/354864

    Download :മുസ്ലിം വിശ്വാസം

ഭാഷ

Choose സൂറ

പുസ്തകങ്ങള്

Choose tafseer

Participate

Bookmark and Share