വിശുദ്ധ ഖുര്‍ആന്‍ » മലയാളം » സൂറ അബസ
മലയാളം
സൂറ അബസ - छंद संख्या 42
وَمَا يُدْرِيكَ لَعَلَّهُ يَزَّكَّىٰ ( 3 )

(നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?
أَوْ يَذَّكَّرُ فَتَنفَعَهُ الذِّكْرَىٰ ( 4 )

അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.
وَمَا عَلَيْكَ أَلَّا يَزَّكَّىٰ ( 7 )

അവന് പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം?
مِن نُّطْفَةٍ خَلَقَهُ فَقَدَّرَهُ ( 19 )

ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.
ثُمَّ إِذَا شَاءَ أَنشَرَهُ ( 22 )

പിന്നീട് അവന് ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്.
كَلَّا لَمَّا يَقْضِ مَا أَمَرَهُ ( 23 )

നിസ്സംശയം, അവനോട് അല്ലാഹു കല്പിച്ചത് അവന് നിര്‍വഹിച്ചില്ല.
فَلْيَنظُرِ الْإِنسَانُ إِلَىٰ طَعَامِهِ ( 24 )

എന്നാല്‍ മനുഷ്യന് തന്റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ.
مَّتَاعًا لَّكُمْ وَلِأَنْعَامِكُمْ ( 32 )

നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്.
يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ ( 34 )

അതായത് മനുഷ്യന് തന്റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം.
പുസ്തകങ്ങള്‍
- സകാതും വൃതാനുഷ്ടാനവുംമുസ്ലിംകളില്‍ അധിക പേരും അശ്രദ്ധ കാണിക്കുന്ന സകാതിനെ കുറിച്ച് ഉത്ബോധനവും ഉപദേഷവും, രാത്രി നമസ്കാരം, വ്രതാനുഷ്ടാനം എന്നിവയെക്കുറിച്ചും വിവരിക്കുന്നു.
എഴുതിയത് : അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസ്
പരിശോധകര് : അബ്ദുറസാക് സ്വലാഹി
Source : http://www.islamhouse.com/p/364634
- ഇസ്ലാമിക വിശ്വാസം
പ്രസാധകര് : ഫോറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍ - സുല്‍ഫി
Source : http://www.islamhouse.com/p/517
- സകാത്തും അവകാശികളുംഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ സകാത്തിനെ കുറിച്ചും അതു നിര്‍ബന്ധമാകുന്നതെപ്പോഴെന്നും ആര്‍ക്കെല്ലാം എപ്പോള്‍ എങ്ങിനെയാണു സകാത്ത് നല്‍കേണ്ടത് ഏതെല്ലാം വസ്തുക്കള്‍ക്കെന്നും അതിന്റെ കണക്കും ഇതില്‍ വിവരിക്കുന്നു. സകാത്ത് നല്കിയാലുള്ള മഹത്തായ നേട്ടത്തെ കുറിച്ചും അല്ലാത്ത പക്ഷം സംഭവിക്കുന്ന ശിക്ഷയെ കുറിച്ചും വിവരിക്കുന്ന ഒരു ചെറു ഗ്രന്ഥമാണിത്.
എഴുതിയത് : സയ്യിദ് സഹ്ഫര്‍ സ്വാദിഖ്
പരിശോധകര് : മുഹമ്മദ് കബീര്‍ സലഫി
Source : http://www.islamhouse.com/p/364624
- തിരുനബിയുടെ പേരിലുള്ള സ്വലാത്തിന്റെ ശ്രേഷ്ഠതകള്‍സുന്നത്തില്‍ സ്ഥിരപ്പെടാത്ത ധാരാളം വൈകൃത രൂപങ്ങളും, ധാരാളം ദുരാചാരങ്ങളും സ്വലാത്തിന്റെ പേരില്‍ ഇന്ന് മുസ്ലിം സമുദായത്തില്‍ പ്രചരിച്ചിരിക്കുമ്പോള്‍ സുന്നത്ത് പിന്തുടര്ന്ന് പുണ്യം നേടാന്‍ സ്വലാത്ത് ചൊല്ലേണ്ടത് എങ്ങിനെ എന്ന് വിശദീകരിക്കുന്നു. മദീന ഇസ് ലാമിക് യൂണിവേഴ്സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലറും അനേകം വര്‍ഷങ്ങളായി മസ്ജിദുന്നബവിയില്‍ ദര്സു നടത്തിക്കൊണ്ടിരിക്കുന്ന മുദരിസുമായ ശൈഖ് അബ്ദുല്‍ മുഹസിന് അബ്ബാദ് അല്‍ ഹമദ് അറബിയില്‍ രചിച്ച കൃതിയുടെ വിവര്‍ത്തനം
എഴുതിയത് : അബ്ദുല്‍ മുഹ്സിന് ബ്നുഹമദ് അല്‍ ഇബാദ് അല്‍ബദര്‍
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : അബ്ദുല്‍ ലതീഫ് സുല്ലമി
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
Source : http://www.islamhouse.com/p/193808
- പദാര്‍ത്ഥത്തിന്റെ പൊരുള്‍എന്താണ് പദാര്‍ത്ഥം? പദാര്‍ത്ഥലോകത്തെ വൈവിധ്യങ്ങള്‍ക്ക് കാരണമെന്താണ്? പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നാണോ അതല്ല ഇല്ലയെന്നാണോ പദാര്‍ത്ഥത്തെക്കുറിച്ച പുതിയ പഠനങ്ങള്‍ നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്? ആറ്റത്തെയും ഉപ ആറ്റോമിക കണികകളെയും കുറിച്ച പുതിയ അറിവുകളെ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ പഠനവിധേയമാക്കുന്ന കൃതി
എഴുതിയത് : എം.മുഹമ്മദ് അക്ബര്‍
പരിശോധകര് : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
Source : http://www.islamhouse.com/p/206605