മലയാളം - സൂറ ബുറൂജ്

മലയാളം

സൂറ ബുറൂജ് - छंद संख्या 22
وَالسَّمَاءِ ذَاتِ الْبُرُوجِ ( 1 ) ബുറൂജ് - Ayaa 1
നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം.
وَالْيَوْمِ الْمَوْعُودِ ( 2 ) ബുറൂജ് - Ayaa 2
വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം.
وَشَاهِدٍ وَمَشْهُودٍ ( 3 ) ബുറൂജ് - Ayaa 3
സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം.
قُتِلَ أَصْحَابُ الْأُخْدُودِ ( 4 ) ബുറൂജ് - Ayaa 4
ആ കിടങ്ങിന്‍റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ.
النَّارِ ذَاتِ الْوَقُودِ ( 5 ) ബുറൂജ് - Ayaa 5
അതായത് വിറകു നിറച്ച തീയുടെ ആള്‍ക്കാര്‍.
إِذْ هُمْ عَلَيْهَا قُعُودٌ ( 6 ) ബുറൂജ് - Ayaa 6
അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം.
وَهُمْ عَلَىٰ مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ ( 7 ) ബുറൂജ് - Ayaa 7
സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ ദൃക്‌സാക്ഷികളായിരുന്നു.
وَمَا نَقَمُوا مِنْهُمْ إِلَّا أَن يُؤْمِنُوا بِاللَّهِ الْعَزِيزِ الْحَمِيدِ ( 8 ) ബുറൂജ് - Ayaa 8
പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്‍ദ്ദകര്‍) ചുമത്തിയ കുറ്റം.
الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ ( 9 ) ബുറൂജ് - Ayaa 9
ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ (അല്ലാഹുവില്‍). അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
إِنَّ الَّذِينَ فَتَنُوا الْمُؤْمِنِينَ وَالْمُؤْمِنَاتِ ثُمَّ لَمْ يَتُوبُوا فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ الْحَرِيقِ ( 10 ) ബുറൂജ് - Ayaa 10
സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും മര്‍ദ്ദിക്കുകയും, പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കു നരകശിക്ഷയുണ്ട്‌. തീര്‍ച്ച. അവര്‍ക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട്‌.
إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ ۚ ذَٰلِكَ الْفَوْزُ الْكَبِيرُ ( 11 ) ബുറൂജ് - Ayaa 11
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌; തീര്‍ച്ച. അതത്രെ വലിയ വിജയം.
إِنَّ بَطْشَ رَبِّكَ لَشَدِيدٌ ( 12 ) ബുറൂജ് - Ayaa 12
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ പിടുത്തം കഠിനമായത് തന്നെയാകുന്നു.
إِنَّهُ هُوَ يُبْدِئُ وَيُعِيدُ ( 13 ) ബുറൂജ് - Ayaa 13
തീര്‍ച്ചയായും അവന്‍ തന്നെയാണ് ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച് ഉണ്ടാക്കുന്നതും.
وَهُوَ الْغَفُورُ الْوَدُودُ ( 14 ) ബുറൂജ് - Ayaa 14
അവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനും,
ذُو الْعَرْشِ الْمَجِيدُ ( 15 ) ബുറൂജ് - Ayaa 15
സിംഹാസനത്തിന്‍റെ ഉടമയും, മഹത്വമുള്ളവനും,
فَعَّالٌ لِّمَا يُرِيدُ ( 16 ) ബുറൂജ് - Ayaa 16
താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ്‌.
هَلْ أَتَاكَ حَدِيثُ الْجُنُودِ ( 17 ) ബുറൂജ് - Ayaa 17
ആ സൈന്യങ്ങളുടെ വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയിരിക്കുന്നോ?
فِرْعَوْنَ وَثَمُودَ ( 18 ) ബുറൂജ് - Ayaa 18
അഥവാ ഫിര്‍ഔന്‍റെയും ഥമൂദിന്‍റെയും (വര്‍ത്തമാനം).
بَلِ الَّذِينَ كَفَرُوا فِي تَكْذِيبٍ ( 19 ) ബുറൂജ് - Ayaa 19
അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്‌.
وَاللَّهُ مِن وَرَائِهِم مُّحِيطٌ ( 20 ) ബുറൂജ് - Ayaa 20
അല്ലാഹു അവരുടെ പിന്‍വശത്തുകൂടി (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു.
بَلْ هُوَ قُرْآنٌ مَّجِيدٌ ( 21 ) ബുറൂജ് - Ayaa 21
അല്ല, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു.
فِي لَوْحٍ مَّحْفُوظٍ ( 22 ) ബുറൂജ് - Ayaa 22
സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്‌.

പുസ്തകങ്ങള്

  • മൂന്നു അടിസ്ഥാന കാര്യങ്ങള്‍ അതിന്നുള്ള തെളിവുകള്‍ഏതൊരു മുസ്ലിമും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന മതപാഠങ്ങളുണ്ട്‌. അവയില്‍ പ്രമുഖമാണ്‌ അല്ലാഹുവിനെ അറിയുക, അവന്റെ പ്രവാചകനെ അറിയുക, താന്‍ ഹൃദയത്തിലുള്‍ക്കൊണ്ടിട്ടുള്ള മതത്തെ അറിയുക എന്നീ കാര്യങ്ങള്‍. പ്രസ്തുത കാര്യങ്ങളെ സംബന്ധിച്ച്‌ ലളിതമായി വിവരിക്കുന്ന ലഘുരചനയാണ്‌ ഇത്‌.

    എഴുതിയത് : മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ്

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പരിഭാഷകര് : ഡോ: മുഹമ്മദ്‌ അശ്‌റഫ്‌ മലൈബാരി

    Source : http://www.islamhouse.com/p/333899

    Download :മൂന്നു അടിസ്ഥാന കാര്യങ്ങള്‍ അതിന്നുള്ള തെളിവുകള്‍മൂന്നു അടിസ്ഥാന കാര്യങ്ങള്‍ അതിന്നുള്ള തെളിവുകള്‍

  • ഖുര്‍ആന്‍ ഒരു സത്യാന്വേഷിയുടെ മുമ്പില്‍ഖുര്‍ആന്റെ സവിശേഷതകള്‍ , ഖുര്‍ ആന്‍ സ്ര്'ഷ്ടിച്ച അത്ഭുതങ്ങള്‍ , ഖുര്‍ ആന്‍ എന്തു കൊണ്ട് അതുല്യം ? , ഖുര്‍ ആനില്‍ പരാമര്‍ശിച്ച ചരിത്രങ്ങള്‍, ശാസ്ത്രീയ സത്യങ്ങള്‍ തുടങ്ങിയവയുടെ വിശകലനം.

    എഴുതിയത് : ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി

    പരിശോധകര് : ഉദിനൂര്‍ മുഹമ്മദ്‌ കുഞ്ഞി

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/199797

    Download :ഖുര്‍ആന്‍ ഒരു സത്യാന്വേഷിയുടെ മുമ്പില്‍

  • ഫെമിനിസം; ഇസ്ലാം ഒരു പാശ്ചാത്യന്‍ വിശകലനംമലയാളത്തില്‍ ഇന്ന് ഏറെ ചര്ച്ചപ ചെയ്യപ്പെടു വിഷയങ്ങളില്‍ ഒന്നാണ്‌ വനിതാ വിമോചനം. സ്ത്രീവാദികളും ഇതര ഭൗതിക പ്രസ്ഥാനക്കാരുമെല്ലാം പ്രധാനമായും പറയുന്നത്‌ സ്ത്രീശാക്തീകരണത്തെയും വിമോചനത്തെയും കുറിച്ചു തയൊണ്‌. പെണ്ണിനെ ആണാക്കിതീര്ക്കു താണ്‌ വിമോചനമെന്ന്‌ ചിലര്‍ കരുതുന്നു. മറ്റു ചിലരാകട്ടെ‍' സകലവിധ വിധിവിലക്കുകളും പൊട്ടി‍ച്ചെറിഞ്ഞ്‌ 'സുഖിക്കുന്നതിന്റെ പേരാണത്‌ എുന്നും.. സ്ത്രീ വിമോചനത്തിന്റെ മറവില്‍ പാശ്ചാത്യ നാടുകളില്‍ നടക്കുന്ന പീഢനങ്ങളെകുറിച്ച അനുഭവചിത്രം നല്കുശന്നതോടൊപ്പം ഈ രംഗത്തെ ഇസ്ലാമിന്റെ മാനവികമായ കാഴ്ചപ്പാടുകളെ അവതരിപ്പിക്കുകയും ചെയ്യുന്നതാണ്‌ ഈ കൃതി

    പരിശോധകര് : ഉദിനൂര്‍ മുഹമ്മദ്‌ കുഞ്ഞി

    Source : http://www.islamhouse.com/p/314503

    Download :ഫെമിനിസം; ഇസ്ലാം ഒരു പാശ്ചാത്യന്‍ വിശകലനംഫെമിനിസം; ഇസ്ലാം ഒരു പാശ്ചാത്യന്‍ വിശകലനം

  • വിശ്വാസകാര്യങ്ങളിലെ സൂഫീ ചിന്താഗതികള്‍‘വിശ്വാസകാര്യങ്ങളിലെ സൂഫീ ചിന്താഗതികള്‍’ എന്ന ഈ പുസ്തകം, ഈമാന്‍ കാര്യങ്ങളെ സൂഫികള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ സംബന്ധിച്ച ലഘു പഠനമാണ്‌. ഇസ്ലാം പഠിപ്പിക്കുന്ന ആറ്‌ വിശ്വാസ കാര്യങ്ങളേയും സൂഫികള്‍ ഉള്ക്കൊ്ള്ളുന്നതെങ്ങിനെ, ഓരോ കാര്യങ്ങളിലും അവരുടെ നിലപാടെന്ത്‌ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം അവരുടെ ചിന്താഗതികളിലെ അനിസ്ലാമികതകള്‍ തുറന്നു കാട്ടുകയും ചെയ്യുന്നു ഈ കൃതി.

    എഴുതിയത് : സ’അദ് ബ്നു നാസ്വര്‍ അഷഥ്‘രി

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പരിഭാഷകര് : മുഹമ്മദ് ഷമീര്‍ മദീനി

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/260392

    Download :വിശ്വാസകാര്യങ്ങളിലെ സൂഫീ ചിന്താഗതികള്‍

  • ഹറാം തിന്നുന്നതിന്റെ ദൂഷ്യ ഫലങ്ങള്‍ഹറാം തിന്നു ന്നതിന്റെ ദൂഷ്യഫലങ്ങളെ സംബന്ധിച്ച ഹൃസ്വമായ പഠനമാണ്‌ ഈ കൃതി. നിഷിദ്ധമായ സമ്പാദ്യങ്ങളാസ്വദിക്കാന്‍ ചിലരെങ്കിലും നടത്താറുള്ള സൂത്രപ്പണികളെ സംബന്ധിച്ചും, ഹറാമില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്ഗചങ്ങളെ സംബന്ധിച്ചും ഗ്രന്ഥകര്ത്താ വ്‌ ഈ കൃതിയില്‍ വിശദമാക്കുന്നുണ്ട്‌ . ജീവിതത്തി ല്‍ നിര്ബെന്ധമായും ഉള്ക്കൊ ള്ളേണ്ട ഉപദേശങ്ങളാണ്‌ ഇതിലുള്ളത്‌.

    എഴുതിയത് : അബ്ദുല്ലാഹ് ഇബ്,നു സഅദ് അല്‍ ഫാലിഹ്

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പരിഭാഷകര് : അബ്ദുല്‍ ജബ്ബാര്‍ മദീനി

    Source : http://www.islamhouse.com/p/260390

    Download :ഹറാം തിന്നുന്നതിന്റെ ദൂഷ്യ ഫലങ്ങള്‍

ഭാഷ

Choose സൂറ

പുസ്തകങ്ങള്

Choose tafseer

Participate

Bookmark and Share