വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » ശിര്ക്ക് : വിവരണം, വിഭജനം, വിധികള്
ശിര്ക്ക് : വിവരണം, വിഭജനം, വിധികള്
ശിര്ക്കു മായി ബന്ധപ്പെട്ട അതിന്റെ വിവരണം, വിഭജനം, വിധികള്, അപകടങ്ങള് എന്നീ വിഷയങ്ങളില് വന്നിട്ടുള്ള സുപ്രധാനങ്ങളായ ഏതാനും ചോദ്യങ്ങളും അവക്ക് സൗദി അറേബ്യയിലെ ‘അല്ലാജ്നത്തു ദായിമ ലില് ബുഹൂതി വല് ഇഫ്താ നല്കിയയ ഫത്`വകളുടെ വിവര്ത്തലനം. ഇസ്തിഗാസയുടെ വിഷയത്തില് പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് പ്രത്യേകം അനുബന്ധ കുറിപ്പ് ഇതിന്റെ സവിശേഷതയാണ്.എഴുതിയത് : അബ്ദുല് ജബ്ബാര് മദീനി
പരിശോധകര് : മുഹമ്മദ് സ്വാദിഖ് മദീനി
Source : http://www.islamhouse.com/p/294911
പുസ്തകങ്ങള്
- ഹറാം തിന്നുന്നതിന്റെ ദൂഷ്യ ഫലങ്ങള്ഹറാം തിന്നു ന്നതിന്റെ ദൂഷ്യഫലങ്ങളെ സംബന്ധിച്ച ഹൃസ്വമായ പഠനമാണ് ഈ കൃതി. നിഷിദ്ധമായ സമ്പാദ്യങ്ങളാസ്വദിക്കാന് ചിലരെങ്കിലും നടത്താറുള്ള സൂത്രപ്പണികളെ സംബന്ധിച്ചും, ഹറാമില് നിന്ന് രക്ഷപ്പെടാനുള്ള മാര്ഗചങ്ങളെ സംബന്ധിച്ചും ഗ്രന്ഥകര്ത്താ വ് ഈ കൃതിയില് വിശദമാക്കുന്നുണ്ട് . ജീവിതത്തി ല് നിര്ബെന്ധമായും ഉള്ക്കൊ ള്ളേണ്ട ഉപദേശങ്ങളാണ് ഇതിലുള്ളത്.
എഴുതിയത് : അബ്ദുല്ലാഹ് ഇബ്,നു സഅദ് അല് ഫാലിഹ്
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പരിഭാഷകര് : അബ്ദുല് ജബ്ബാര് മദീനി
Source : http://www.islamhouse.com/p/260390
- ശൈഖ് മുഹമ്മദ് ബ്നു അബ്ദുല് വഹ്ഹാബ്സലഫുകളുടെ കാലശേഷം മുസ്ലിം സമൂഹം പഴയ ജാഹിലിയ്യത്തിലേക്ക് വഴുതി വീഴുകയും ശിര്ക്കും അന്ധവിശ്വാസങ്ങളും മുസ്ലിം ഹൃദയങ്ങളില് പുനപതിഷ്ഠ നേടുകയും ചെയ്തപ്പോള് വിശുദ്ധ ഖുര്ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില് അത്തരം അന്ധവിശ്വസങ്ങള്ക്കെതിരെ സന്ധിയില്ല സമരം നടത്തിയ തൌഹീദിന്റെ ധ്വജവാഹകനായിരുന്നു ഇമാം മുഹമ്മദ് ബ്നു അബ്ദുല് വഹാബ്. അദ്ദേഹത്തിന്റെ പ്രബോധന ചരിത്രത്തെ കുറിച്ച ഷെയ്ഖ് ഹുസൈന് ബ്നു ഗനാം എഴുതിയ “രൌദത്തുല് അഫ്കാര് വല് അഫ്ഹാം” എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി രചിച്ച പുസ്തകം.
എഴുതിയത് : കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പ്രസാധകര് : കേരളാ നദ്വത്തുല് മുജാഹിദീന്
Source : http://www.islamhouse.com/p/329078
- നബി സല്ലല്ലാഹുലൈഹിവസല്ലമയുടെ നമസ്കാരം, ഒരു സംക്ഷിപ്ത വിവരണംശൈഖ് നാസിറുദ്ദീന് അല്ബാനി യുടെ 'നബി സല്ലല്ലാഹുലൈഹിവസല്ലമ യുടെ നമസ്കാരത്തിന്റെ വിവരണം, തക് 'ബീര് മുതല് തസ് ലീം വരെ നിങ്ങള് നോക്കിക്കാണുന്ന രൂപത്തില്' എന്ന ഗ്രന്ഥം സംക്ഷിപ്ത രൂപത്തില് ക്രോഡീകരിച്ചത്. 'ഞാന് നമസ്കരിക്കുന്നത് കണ്ടത് പോലെ നിങ്ങള് നമസ്കരിക്കുക' എന്ന നബിവചനം പ്രാവര്ത്തികമാക്കാന് സഹായിക്കുന്ന ഗ്രന്ഥം
എഴുതിയത് : മുഹമ്മദ് നാസറുദ്ദീന് അല് അല്ബാനി
പരിശോധകര് : ഷമീര് മദീനി
പരിഭാഷകര് : മുഹമ്മദ് സിയാദ് കണ്ണൂര് - മുഹമദ് സിയാദ് കനൂര്
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/184523
- യതാര്ത്ഥ മതംഇസ്ലാം ഒരു വ്യക്തിയിലേക്കോ വര്ഗ്ഗത്തിലേക്കോ ചേര്ത്ത് പറയുന്ന നാമമല്ല. ഇസ്ലാം യഥാര്ത്ഥത്തില് ദൈവത്തിന്റെ മതമാണ്. യേശുക്രിസ്തുവിനു ശേഷം ക്രിസ്തുമതമെന്നും, ഗൗതമ ബുദ്ധനന്നു ശേഷം ബുദ്ധമതമെന്നും ,കാറല് മാര്ക്സിനു ശേഷം മര്ക്സിസമെന്നും അറിയപ്പെടുന്നതു പോലെ ഒരു വ്യക്തിയുടെ പേരിലല്ല ഇസ്ലാം മതം അറിയപ്പെടുന്നത്. ഇസ്ലാമിനെ കൂടുതല് അറിയാന് സഹായിക്കുന്ന ലഖുകൃതി.
എഴുതിയത് : ബിലാല് ഫിലിപ്സ്
പരിശോധകര് : അബ്ദുറസാക് സ്വലാഹി
Source : http://www.islamhouse.com/p/354852
- നോമ്പ് സുപ്രധാന ഫത്വകള്വ്രതം അല്ലാഹു വിശ്വാസികള്ക്ക് നല്കിയ അനുഗ്രഹമാണ്. ഈമാനോടെയും ഇഹ്തിസാബോടെയും വ്രതമനുഷ്ടിക്കുന്നവര്ക്കുള്ള പ്രതിഫലം പാപമോചനമാണ്. ഏത് ആരാധനയും കൃത്യമായ അറിവോടെ നിര്വഹിക്കുമ്പോഴാണ് അത് സമ്പൂര്ണ്ണമായിത്തീരുന്നത്. ഈ കൃതി നോമ്പിന്റെ നാനാവശങ്ങളെപ്പറ്റിയും വിശദീകരിക്കുന്ന അമൂല്യമായ ഫത്വകളുടെ സമാഹാരമാണ്. വ്രതവുമായി ബന്ധപ്പെട്ട ഇരുപത്തെട്ടോളം വിഷയങ്ങളില് സംശയ ദൂരീകരണത്തിനുതകുന്ന ഈ കൃതി വിശുദ്ധ റമദാനില് നിര്ബ്ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.
എഴുതിയത് : അബ്ദുല് അസീസ് ബിന് അബ്ദുല്ലാഹ് ബിന് ബാസ്
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : അബ്ദുല് റസാക് ബാഖവി
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/364921












